Social Media
എന്നും ഇച്ചാക്കക്കൊപ്പം;മമ്മുട്ടിയുടെ കൂടെ ചേർന്ന് നിന്ന് മോഹൻലാൽ;വൈറലായി ചിത്രം!
എന്നും ഇച്ചാക്കക്കൊപ്പം;മമ്മുട്ടിയുടെ കൂടെ ചേർന്ന് നിന്ന് മോഹൻലാൽ;വൈറലായി ചിത്രം!
മലയാള സിനിമയയിൽ ഏറെ ആരാധകരാണ് മമ്മുട്ടിക്കും മോഹൻലാലിനും.മലയാള സിനിമയിൽ പകരം വെക്കാനാകാത്ത രണ്ട് അതുല്യ പ്രതിഭകൾ അതാണ് താരരാജാക്കന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും.ഇരുവരുടെയും ചിത്രങ്ങൾ എല്ലാ മലയാളി പ്രേക്ഷകരും വളരെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.രണ്ട് പേരുടെയും ഫാൻസ് അത്രത്തോളം ലോകമെങ്ങും വ്യാപിച്ചു കിടക്കുകയാണ്.ഓരോ വർഷവും താരങ്ങളുടെ ചിത്രങ്ങൾ ചർച്ചയാകാറുണ്ട്.പലപ്പോഴും ഇന്ത്യൻ സിനിമയിൽ അത്ഭുതപെടുത്തുന്ന സൗഹൃദമാണ് താരരാജാക്കന്മാരായ മോഹൻലാൽ ,മമ്മുട്ടിയുടെയും.
കേരളക്കരക്കു എന്നും ആഘോഷമാണ് ഇരുവരും ഒന്നിക്കുമ്പോൾ ഒക്കെയും,ഇരുവരും ഒന്നിച്ച് അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചെത്തുമ്പോൾ ഏറെ സന്തോഷമാണ് ആരാധകർക്ക്. അന്യോന്യം പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഇരുവരും. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദമാണ് ഇവര്‍ സൂക്ഷിക്കുന്നത്. ഇച്ചാക്കയെന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കാറുള്ളത്. ഇരുവരും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും സൗഹൃദമുണ്ട്. മമ്മൂട്ടിക്ക് പിന്നാലെയായി ചരിത്ര സിനിമയുമായി വിസ്മയിപ്പിക്കാന്‍ മോഹന്‍ലാലും എത്തുന്നുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കമെന്ന ചിത്രവുമായാണ് മെഗാസ്റ്റാര്‍ ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.
പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടിയ സിനിമയായാണ് മാമാങ്കം. തിരുനാവായ മണപ്പുറത്തെ മാമാങ്ക മഹോത്സവത്തെ പുനരാവിഷ്‌ക്കരിച്ചാണ് ഇത്തവണ മമ്മൂട്ടിയും സംഘവും എത്തുന്നത്. ചാവേറായി മാത്രമല്ല നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കളരിപ്പയറ്റുള്‍പ്പടെയുള്ള ആയോധനകലകളില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നു. സ്‌ത്രൈണ സ്വഭാവത്തിലുള്ള ലുക്കായിരുന്നു കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ലുക്ക് തരംഗമായി മാറുകയും ചെയ്തിരുന്നു. ഡിസംബര്‍ 12നാണ് മാമാങ്കം തിയേറ്ററുകളിലേക്ക് എത്തുന്നത്.
തിയേറ്ററുകളിലും പൊതുസ്ഥലത്തുമെല്ലാം മാമാങ്കത്തിന്‍രെ ഫ്‌ളക്‌സ് ബോര്‍ഡുകളുണ്ട്. കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് നിര്‍മ്മാതാവായ വേണു കുന്നമ്പിള്ളി എത്തിയത്. മമ്മൂട്ടിയുടെ ചാവേര്‍പടം ചുവരിലാണെങ്കില്‍ ഇപ്പുറത്ത് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത് മോഹന്‍ലാലാണ്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് നിര്‍മ്മാതാവ് എത്തിയത്. ഫേസ്ബുക്കിലൂടെ അദ്ദേഹം ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
about mohanlal mammootty
