Connect with us

പുതുവത്സര ദിനത്തിൽ സോഷ്യൽ മീഡിയ അടക്കി ഭരിച്ച് മോഹൻലാലും വിജയ്‍യും!

Social Media

പുതുവത്സര ദിനത്തിൽ സോഷ്യൽ മീഡിയ അടക്കി ഭരിച്ച് മോഹൻലാലും വിജയ്‍യും!

പുതുവത്സര ദിനത്തിൽ സോഷ്യൽ മീഡിയ അടക്കി ഭരിച്ച് മോഹൻലാലും വിജയ്‍യും!

പുതുവർഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ രണ്ടു സമ്മാനങ്ങളാണ് “കംപ്ലീറ്റ് ആക്ടർ മോഹൻലാലും, ദളപതി വിജയ്‍യും”.അതെങ്ങനെ എന്നല്ലേ?ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് ഈ താരങ്ങളാണ് അതിനു കാരണം ന്യൂ ഇയർ സ്‌പെഷ്യൽ ആയി റിലീസ് ചെയ്ത ഇവരുടെ പുതിയ ചിത്രങ്ങളാണ് .”മരക്കാർ, മാസ്റ്റർ” എന്നിവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിങ്. ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ വൈകുന്നേരം ആണ് എത്തിയത്. മാസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്.എന്തായാലും ഇപ്പോൾ ആരാധകർ ആവേശത്തിലാണ്. സംവിധായകനും രത്ന കുമാറും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ത്രസിപ്പിക്കുന്ന സ്വീകരണം ആണ് ദളപതി ആരാധകർ നൽകുന്നത്.

കൂടാതെ ഈ ചിത്രത്തിൽ ഒരുപാട് പ്രത്യകതകളും ഉള്ളതുകൊണ്ട് തന്നെയാണ് ആരാധകർ ഈ ദളപതി ചിത്രത്തിന് ഇത്ര ആഘോഷമാക്കാനുള്ള കാരണം. വിജയ്‌ക്കൊപ്പം മക്കൾ സെൽവൻ “വിജയ് സേതുപതിയും” പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്, വ്യത്യസ്തമായ ലുക്കിൽ ആണ് വിജയ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സത്യൻ സൂര്യൻ ആണ്. ഫിലോമിൻ രാജ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. വിജയ്, വിജയ് സേതുപതി എന്നിവർക്ക് ഒപ്പം “ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക്” തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആണെന്ന സൂചനയുണ്ട്.

പ്രേക്ഷകരിൽ മറ്റൊരു ഓളം ഈ പുതുവർഷത്തിൽ ഉണ്ടാകാൻ കാരണം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രത്തിന്റെ പോസ്റ്റർ എത്തിയതോടെയാണ്. പ്രിയദർശൻ ആണ് സംവിധാനം ചെയ്തത്. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രവും ആണ്. 5000 സ്ക്രീനിൽ 5 ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് അതിഗംഭീര സ്വീകരണം ആണ് സിനിമാ പ്രേമികളും ആരാധകരും നൽകിയത്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം 100 കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്.

about mohanlal and vijay

Continue Reading
You may also like...

More in Social Media

Trending

Recent

To Top