Connect with us

ഗംഗയുടെയും ക്ലാരയുടെയും ഒപ്പം മോഹൻലാൽ വീണ്ടും ഒന്നിച്ചപ്പോൾ; ആഘോഷത്തിൽ താരങ്ങൾ!

Social Media

ഗംഗയുടെയും ക്ലാരയുടെയും ഒപ്പം മോഹൻലാൽ വീണ്ടും ഒന്നിച്ചപ്പോൾ; ആഘോഷത്തിൽ താരങ്ങൾ!

ഗംഗയുടെയും ക്ലാരയുടെയും ഒപ്പം മോഹൻലാൽ വീണ്ടും ഒന്നിച്ചപ്പോൾ; ആഘോഷത്തിൽ താരങ്ങൾ!

മലയാള സിനിമയിൽ ഏറെ ആരധകരുള്ള സിനിമ ജോഡികളുണ്ട് മലയാള സിനിമയിൽ.അവരൊക്കെ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.രണ്ടു ദിവസം മുൻപ് ഹൈദരാബാദിൽ വെച്ച് നടന്ന എൺപതുകളിൽ സിനിമയിൽ വന്ന താരങ്ങളുടെ റീയൂണിയനിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്.ഇതിനോടനുബന്ധിച്ച് എല്ലാ താരങ്ങളും എത്തിയിട്ടുണ്ടായിരുന്നു ഒപ്പം മലയാളികളുടെ സ്വന്തം താരമായ നടന വിസ്മയ മോഹൻലാലും.ഇപ്പോൾ താരത്തിനൊപ്പം അഭിനയിച്ച ആ കൂട്ടുകെട്ടുകൾ വീണ്ടും ഓർമകൾ അയവറക്കാനായി എത്തിയിരിക്കുകയാണ്.ഇന്ന് മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഇട്ട ഫോട്ടോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരിക്കുന്നതു. കഴിഞ്ഞ ദിവസം തൂവാനത്തുമ്പികളിലെ ക്ലാരയും രാധയും ആയ സുമലതക്കും പാർവ്വതിക്കും ഒപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രമാണ് വൈറൽ ആയതു എങ്കിൽ ഇന്ന് തരംഗമാവുന്നതു ശോഭനക്കും സുമലതക്കും ഒപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രമാണ്. മോഹൻലാൽ- ശോഭന ജോഡി എന്നത് മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡികളിൽ ഒന്നാണ്. ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിച്ചിട്ടുള്ള അവരുടെ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്.

നാടോടിക്കാറ്റും, ഉള്ളടക്കവും, പവിത്രവും, തേന്മാവിൻ കൊമ്പത്തും, മണിച്ചിത്രത്താഴും, മിന്നാരവും ഒക്കെ ഈ ജോഡിയുടെ ഗംഭീര പ്രകടനങ്ങൾ നമ്മുക്ക് കാണിച്ചു തന്ന ചിത്രങ്ങൾ ആണ്. അതിൽ തന്നെ മണിച്ചിത്രത്താഴിലെ ഗംഗ എന്ന വേഷം ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തിരുന്നു. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ മണിച്ചിത്രത്താഴിലെ ഗംഗയെ ഓർമിപ്പിച്ചു കൊണ്ടാണ് ശോഭനക്ക് ഒപ്പമുള്ള ചിത്രം മോഹൻലാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോഹൻലാലിനും ശോഭനക്കും ഒപ്പം സുമലതയും ആ ഫോട്ടോയിൽ ഉണ്ട്. ശോഭനക്ക് ഒപ്പം അഭിനയിച്ച മണിച്ചിത്രത്താഴിൽ ഡോക്ടർ സണ്ണി ആയാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത് എങ്കിൽ സുമലതക്ക് ഒപ്പം അഭിനയിച്ച റൊമാന്റിക് ക്ലാസിക് ആയ തൂവാനത്തുമ്പികൾ എന്ന പദ്മരാജൻ ചിത്രത്തിൽ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അനശ്വരമാക്കിയത്. രണ്ടു ദിവസം മുൻപ് ഹൈദരാബാദിൽ വെച്ച് നടന്ന എൺപതുകളിൽ സിനിമയിൽ വന്ന താരങ്ങളുടെ റീയൂണിയനിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്.

about mohanlal and shobana parvathi

More in Social Media

Trending