Connect with us

വീണ്ടും ലൂസിഫറിന് ആശംസ പ്രവാഹം;ഇത്തവണ പ്രശസ്ത ബോളിവുഡ് സംവിധായകനിൽ നിന്നാണ്!

Social Media

വീണ്ടും ലൂസിഫറിന് ആശംസ പ്രവാഹം;ഇത്തവണ പ്രശസ്ത ബോളിവുഡ് സംവിധായകനിൽ നിന്നാണ്!

വീണ്ടും ലൂസിഫറിന് ആശംസ പ്രവാഹം;ഇത്തവണ പ്രശസ്ത ബോളിവുഡ് സംവിധായകനിൽ നിന്നാണ്!

മലയാള സിനിമയെ കോടികൾ സ്വപ്‌നം കാണാൻ പഠിപ്പിച്ച ചിത്രങ്ങളായിരുന്നു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുലിമുരുകനും,യുവ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രവും.മാത്രമല്ല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. പുലി മുരുകൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വേൾഡ് വൈഡ് ഗ്രോസ് നേടിയ മലയാള ചിത്രമാണ് ലൂസിഫർ.അതുമാത്രമല്ല മലയാളത്തിലെ രണ്ടാമത്തെ 100 കോടി കളക്ഷൻ നേടുന്ന ചിത്രമായ ലൂസിഫറിന്റെ വേൾഡ് വൈഡ് ഗ്രോസ് 130 കോടിയോളം ആണ്.കൂടാതെ 200 കോടിയുടെ ബിസിനസ്സ് നടത്തുന്ന ആദ്യ മലയാള ചിത്രവുമാണ് ലൂസിഫർ.

ഇതാദ്യമല്ല ചിത്രം എത്തിയതിനു ശേഷവും പ്രിയ താരം ‘ പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവിനും മുരളി ഗോപിയുടെ രചനാ മികവിനും മോഹൻലാലിന്റെ അഭിനയ മികവിനും’ കേരളത്തിന് അകത്തും നിന്നും പുറത്തും നിരവധി പ്രശംസകൾ തേടിയെത്തിയിരുന്നു.അതുമാത്രമല്ല ചിത്രം റിലീസ് ചെയ്ത ഏകദേശം ഒരു വർഷം ആവാറായിട്ടും അഭിനന്ദന പ്രവാഹം നിലയ്ക്കുന്നില്ല എന്നതാണ് വസ്തുത.എന്നാലിപ്പോൾ പ്രശസ്ത ബോളിവുഡ് സംവിധായകനും രചയിതാവും നിർമ്മാതാവും ആയ സഞ്ജയ് ഗുപ്ത ആണ് ഈ ചിത്രത്തെ പ്രശംസിച്ചു മുന്നോട്ടു വന്നിരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, വിവേക് ഒബ്‌റോയ് എന്നിവരെ അദ്ദേഹം ഏറെ പ്രശംസിക്കുന്നു.

ഇപ്പോഴിതാ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ അതിഗംഭീരം ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും അതുപോലെ മോഹൻലാലിന്റെ പ്രകടനം പതിവ് പോലെ തന്നെ ഗംഭീരമായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.അതുമാത്രമല്ല വിവേക് ഒബ്‌റോയിയും മികച്ച പ്രകടനമാണ് വില്ലൻ ആയി നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു കൂടാതെ ഞായറാഴ്ച രാവിലെ ഈ ചിത്രം കണ്ട അദ്ദേഹം അത് കണ്ടു തീർത്ത ഉടനെ തന്നെ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ആണ് ഈ കാര്യങ്ങൾ പറയുന്നുണ്ട്,അതുമാത്രമല്ല ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനും ,ഒപ്പം താരം രചിച്ച ഒരുപാട് മികച്ച ചിത്രങ്ങൾ ഉണ്ടെന്നും നിർമ്മാതാവ് എന്ന നിലയിൽ ഒട്ടേറെ ശ്രദ്ധ നേടിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് സഞ്ജയ് ഗുപ്ത .

about mohanlal and prithviraj

More in Social Media

Trending

Recent

To Top