Connect with us

മോഹൻലാൽ എന്ന നടനെ ഇനിയും അങ്ങനെ വിളിക്കണോ? മമ്മുക്കയുടെ അമരവും തിലകൻറെ പെരുന്തച്ചൻ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്;എന്നാൽ നൂൽപ്പാലം പോലെ മാത്രം വീതിയുള്ള ഒരു വഴിയിലൂടെ ആണ് മോഹൻലാൽ സഞ്ചരിച്ചത്!

Malayalam

മോഹൻലാൽ എന്ന നടനെ ഇനിയും അങ്ങനെ വിളിക്കണോ? മമ്മുക്കയുടെ അമരവും തിലകൻറെ പെരുന്തച്ചൻ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്;എന്നാൽ നൂൽപ്പാലം പോലെ മാത്രം വീതിയുള്ള ഒരു വഴിയിലൂടെ ആണ് മോഹൻലാൽ സഞ്ചരിച്ചത്!

മോഹൻലാൽ എന്ന നടനെ ഇനിയും അങ്ങനെ വിളിക്കണോ? മമ്മുക്കയുടെ അമരവും തിലകൻറെ പെരുന്തച്ചൻ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്;എന്നാൽ നൂൽപ്പാലം പോലെ മാത്രം വീതിയുള്ള ഒരു വഴിയിലൂടെ ആണ് മോഹൻലാൽ സഞ്ചരിച്ചത്!

മലയാളികളെ വിസ്മയിപ്പിച്ച താരമാണ് മോഹൻലാൽ.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഇന്നും മലയാളികൾ നൽകുന്ന സ്നേഹം ചെറുതൊന്നുമല്ല.ആ അഭിനയ പ്രതിഭയെ എങ്ങനെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയും എന്നും മലയാള സിനിമ കണ്ട അത്യപൂർവ നടൻ നടന വിസ്മയം മോഹൻലാൽ.ഈ താരത്തിന്റെ ഓരോ ചിത്രങ്ങളും മലയാളികൾക്കെന്നും വിസ്മയമാണ് മറക്കാനാവാത്ത ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഉണ്ട് അതിലോരോന്നും പറഞ്ഞാൽ മതിവരില്ല.എന്തുകൊണ്ടാണ് ഈ താരത്തിനുമാത്രം എത്രത്തോളം ആരാധകർ എന്ന് ചോദിച്ചാൽ ഒരേ ഒരു രാജാവ് എന്നെ പറയാൻ കഴിയു.ലോകമെങ്ങും താരത്തിന് ആരാധകരാണ് എണ്ണിയാൽ തീരാത്ത പറഞ്ഞു വിശേഷിപ്പിക്കുക കഴിയാത്ത അത്രത്തോളം ആരാധകർ ഉണ്ട് ഈ താരത്തിന്.

ഓരോ ചിത്രവും വ്യത്യസ്തമായ അഭിനയം കൊണ്ട് വിരൽ തുമ്പിൽ അഭിനയത്തിന്റെ മന്ത്രികജലം തീർത്തും വിസ്മയിപ്പിക്കുകയാണ് താരം.ചിരിച്ചുകൊണ്ട് എങ്ങനെ കരയാമെന്നും നമ്മെ പഠിപ്പിച്ച കഥാപാത്രമായിരുന്നു ദശരഥത്തിലെ.രാജീവ് മേനോൻ. ഇന്നും ആർക്കും തന്നെ അനുകരിക്കാൻ സാധിക്കാത്ത നടനവിസ്മയം മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ദൃശ്യവിസ്മയം.ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻ ആണ് മോഹൻലാൽ എന്ന് വാദിക്കുന്നവർ വാന പ്രസ്തവും ഇരുവരും കിരീടവും സദയവും എല്ലാം പറയുമ്പോൾ എന്ത് കൊണ്ട് ദശരഥം മറന്നു പോകുന്നു..മുകളിൽ പറഞ്ഞ ചിത്രങ്ങള്ക്ക് എല്ലാം പകരം ദശരഥം മാത്രം പറഞ്ഞാൽ മതി എന്നാണ് എന്റെ പക്ഷം..കാരണം ഒരു നടന് തിരശീലയിൽ അവതരിപ്പിക്കാൻ കഴിയുന്ന എല്ലാം മോഹൻലാൽ എന്ന വിസ്മയം അതിൽ നല്കിയിട്ടുണ്ട്..നിമിഷങ്ങൾക്കുള്ളിൽ ആണ് ആ മുഖത്ത് ഭാവങ്ങൾ മാറി മറിയുന്നത്…

അതും എത്ര സ്വാഭാവികം ആയി ആണ് സംഭവിക്കുന്നത്‌..നവ രസങ്ങൾ മാത്രം അല്ല..അതിന്റെ എല്ലാം പല തരം വക ഭേദങ്ങൾ പോലും മോഹൻലാൽ നമ്മുക്ക് കാണിച്ചു തരുന്നു…ഓരോ രംഗത്തെയും നമ്മുക്ക് എടുത്തു പറയേണ്ടി വരും ഈ ചിത്രത്തിലെ..എങ്കിലും എനിക്ക് എളുപ്പത്തിൽ ഈ സമയം മനസ്സില് വരുന്ന ചില രംഗങ്ങൾ ഞാൻ പറയാം..രാജ്ജീവന്റെ പേരില് ഒരുപാട് കേസുകൾ ഉണ്ട്, അത് കൊണ്ട് എപ്പോൾ വേണമെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാൻ വരാൻ സാധ്യത ഉണ്ട് എന്ന് വക്കീൽ പറയുമ്പോൾ ലാലേട്ടന്റെ ഒരു ചോദ്യം ഉണ്ട്..”അറസ്റ്റ് ചെയ്ത കൊണ്ട് പോകുമ്പോൾ പോലീസ് വിലങ്ങു വെക്കുമോ..?..”..ചെലപ്പോ വെക്കും എന്ന് വക്കീൽ മറുപടി പറയുമ്പോൾ ഉള്ള ലാലേട്ടന്റെ മറുപടിയും മുഖ ഭാവവും ഒന്ന് കാണേണ്ടത് തന്നെ ആണ്…..”അല്ല..നല്ല രസം ഉള്ള ഏര്പ്പാട് ആണല്ലോ അത്..” എന്നും പറഞ്ഞു ഒരു ചിരിയും ഉണ്ട് എട്ട്ന്റെ..ഇതിലും നന്നായി എങ്ങനെ ഒരു സീരിയസ് വിഷയത്തെ ഒരു മനുഷ്യനു ലഘുവായി എടുക്കാം എന്നത് വേറെ ഒരു നടനും ഇന്ത്യൻ സിനിമയിൽ കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല..

പോലീസ് സ്റ്റേഷൻ നിൽ വെച്ച് ഒരു പോലീസ് കാരനെ വളരെ സ്നേഹപൂർവ്വം.. കരുണയോടെ.. വിനയത്തോടെ.. ലളിതം ആയി ഭീഷണിപ്പെടുത്തുന്ന ഒരു രംഗവും ഉണ്ട്..അവിശ്വസനീയമായ സ്വാഭാവികത..മുഖ ഭാവങ്ങൾ…നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുട്ടികളും ആയി കട്ടിലിൽ കളി തമാശ പറഞ്ഞു ഇരിക്കുന്ന രാജീവന്റെ അടുത്തേക്ക് ലളിത ചേച്ചി വന്നു പറയുകയാണ്‌ അവർ അന്ന് പോവുകയാണ് എന്ന്..അപ്പോൾ രാജീവന്റെ ചിരി മാഞ്ഞു പോയിട്ട് മുഖത്ത് വിരിയുന്ന ഒരു ഭാവം ഉണ്ട്..നിഷ്കളങ്കനായ ഒരു കുട്ടിയെ പോലെ വാടുന്ന മുഖം..

അനാഥനായ രാജീവന്റെ വീര്‍പ്പു മുട്ടലും ഒരു കളിപ്പാട്ടം നഷ്ട്ടപെടുന്ന കുട്ടിയുടെ നിഷ്കളങ്കമായ ദുഖവും എല്ലാം ആ മുഖത്ത് ഏതാനും നിമിഷങ്ങളിലൂടെ മിന്നി മറയുകയാണ്..കണ്ണുകളുടെ ചെറിയ ചലനം..കണ്‍പീലികളുടെ പിടച്ചിൽ..കാണുന്നവനെ താൻ തന്നെ ആണ് രാജീവൻ ആണെന്ന് തോന്നിപ്പികുകയാണ് മോഹൻലാൽ അവിടെ..ശേഷം കുട്ടികളും ഒത്തുള്ള ആ അനുഭവം മനെജേർ ആയ കരമനയോടു പങ്കു വെച്ച ശേഷം പുറത്തേക്കു പോകുന്നതിനു മുന്പ് ഒരു പ്രത്യേക തരം ചിരിയോടെ ഉള്ള ഒരു തലയാട്ടൽ ഉണ്ട്..ഒന്ന് കാണേണ്ടത് ആണ് അത്…ഇത്രയധികം സ്റ്റൈൽ ആയി അഭിനയിക്കാനും മറ്റൊരാള്ക്കും പറ്റുമെന്നു തോന്നുന്നില്ല..ആ സ്റ്റൈൽ ആ കഥാപാത്രത്തിന് നൽകുമ്പോൾ തന്നെ അത്ഭുതകരമായ നൈസര്ഗികത്വം നല്കുന്നു ആ ചലനങ്ങള്ക്ക് ഈ പ്രതിഭ..അതിനു ശേഷം തൊമ്മി എന്ന ആ ഇളയ കുട്ടിയെ തനിക്കു തരുമോ എന്ന് നെടുമുടി വേണു നോട് ചോദിക്കുന്ന രംഗവും അതിനു ശേഷം കൃത്രിമ ബീജ സങ്കലനത്തെ പറ്റി സുകുമാരൻ അവതരിപ്പിച്ച ഹമീദ് ഡോക്ടർ ടു സംസാരിക്കുന്ന രംഗവും ഒക്കെ ഈ ഒരു അപൂർവമായ സ്റ്റൈൽ ന്റെ ഒരു തുടര്ച്ച ആയിരുന്നു..പക്ഷെ അപ്പോഴും ആ സ്റ്റൈൽ പിന്തുടരുമ്പോൾ തന്നെ വികാരങ്ങളുടെ വ്യത്യസ്തതയും മോഹൻലാൽ എന്ന ഈ നടൻ അത്ഭുതകരമായി പിന് തുടര്ന്നിരുന്നു എന്നത് അവിസ്വസ്നീയം എന്ന് തന്നെ പറയേണ്ടി വരും..

പിന്നീട് കുഞ്ഞിനു വേണ്ടി ഉള്ള കാത്തിരിപ്പിനിടയിൽ പലപ്പോഴും ഭ്രാന്തിന്റെയും ക്ഷോഭത്തിന്റെയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും എല്ലാം നൂൽപ്പാലം പോലെ ഉള്ള വരമ്പത്ത് കൂടി മോഹൻലാൽ നടന്നു പോകുന്നത് ഒരു സർകസ് അഭ്യാസിയെ പോലെ ബാലന്സ് ചെയ്തു അല്ല..വളരെ സുഗമം ആയി ആണ്..കുട്ടിയെ നഷ്ട്ടപെടുമോ എന്നുള്ള ഭയതോടൊപ്പം പലപ്പോഴും സ്വയം നിയന്ത്രിക്കാൻ പറ്റാതെ വരുന്ന രാജീവൻ തന്നെ ചില സമയത്ത് വളരെ നോർമൽ ആയി പെരുമാറാൻ ശ്രമിക്കുമ്പോൾ ആ വ്യക്തിയിൽ ഉണ്ടാകുന്ന ചില ചലനങ്ങളുടെ അസ്വാഭാവികത വരെ മോഹൻലാൽ തരുന്നത് വളരെ യാഥാര്തം ആയി ആണ്..പലരും ക്ലൈമാക്സ്‌ രംഗത്തിലെ സുകുമാരിയോടുള്ള സംഭാഷണം എടുത്തു കാണിക്കുന്നത് കണ്ടിട്ടുണ്ട്..അത് വിസ്മയകരം ആണ്..പക്ഷെ അതിലും മികച്ചത് എന്ന് എനിക്ക് തോന്നിയത് വേറെ രണ്ട് രംഗങ്ങൾ ആണ്..ഒന്ന് കുട്ടി ആണ്‍ കുട്ടി ആണെന്ന് ആണ് തോന്നുന്നത് എന്ന് ആനി പറയുമ്പോൾ ഉള്ള ഒരു മുഖ ഭാവവും സംഭാഷണവും ഉണ്ട്..ആനന്ദ കണ്ണീർ എന്ന് ഞാൻ കേട്ടിട്ടേ ഉള്ളു..കണ്ടത് ആദ്യമായി ആ രംഗത്തിൽ ആണ്..ചിരിയും കണ്ണീരും ഒരുമിച്ച രംഗം..നിഷ്കളങ്കതയുടെ ഒപ്പം നാണവും സന്തോഷവും അഭിമാനവും എല്ലാം കൂടി ആണ് ഒരൊറ്റ ചിരിയിലൂടെ തലയാട്ടലിലൂടെ ആ പ്രതിഭ തന്നത്..

അത് പോലെ ഉള്ള മറ്റൊരു രംഗം ആണ് കുട്ടിയെ അവസാനം ആയി ചോദിയ്ക്കാൻ ആനിയുടെ വീട്ടില് ചെല്ലുന്ന രംഗം..അതിന്റെ അവസാനം ഒരു സംഭാഷണം ഉണ്ട്..”അന്ന് ജീവിച്ചിരിക്കുമോ എന്തോ..”..അതിനു ശേഷം തിരിഞ്ഞു നോക്കിയിട്ട് “ഞാൻ അവനെ ഒന്ന് എടുതോട്ടെ…”..എടുത്തതിനു ശേഷം….”എന്റെ എല്ലാ സ്വത്തുക്കളും ഇവന് ഉള്ളതാണ്..കണക്കു പറയുന്ന ശുംഭൻ എന്ന് വിളിച്ചു പരിഹസിക്കരുത് ..അച്ഛൻ എന്ന് പറഞ്ഞു കേട്ടപ്പോൾ ഒക്കെ വല്ലാത്ത ഒരു അഭിമാനം തോന്നിയിരുന്നു..പക്ഷെ ഒരിക്കൽ പോലും നീയെന്നെ അങ്ങനെ വിളിച്ചില്ല..”..അത് കഴിഞ്ഞു നിറഞ്ഞ കണ്ണുകളോടെ കുഞ്ഞിനെ ഏല്പ്പിച്ചു തിരിഞ്ഞു നടക്കുമ്പോഴും ഉണ്ട് ആ സ്റ്റൈൽ ആയുള്ള തലയാട്ടൽ..പക്ഷെ നെഞ്ച് തകരുന്ന വേദനയിൽ ആണെന്ന് മാത്രം..

മോഹൻലാൽ എന്ന ഈ നടൻ (ഇനിയും അങ്ങനെ വിളിക്കണോ..കാരണം ഇയാൾ അഭിനയിക്കുകയാണ് എന്ന് എങ്ങനെ വിശ്വസിക്കും..ജീവിക്കുകയാണ് എന്ന് പറഞ്ഞാൽ അതെങ്ങനെ സത്യമാകും..എനിക്കറിയില്ല എന്ത് പറയണം എന്ന്..) ആണ് ഭാരതം കണ്ട ഏറ്റവും മികച്ച നടൻ എന്ന് പറയുന്നതിനോട് വിയോജിപ്പ് ഉള്ളവർ ഈ ചിത്രം ഒന്ന് കണ്ടു നോക്കുക..മനുഷ്യ സാധ്യമായ എല്ലാ അഭിനയ മുഹൂർത്തങ്ങളും ഇതിൽ ഉണ്ട്..ഒരു പക്ഷെ മനുഷ്യന് സാധിക്കാത്തതും..ദൈവം എന്ന് അറിയാതെ വിളിച്ചു പോകുന്നു ഈ പ്രതിഭയെ..

മമ്മുക്കയുടെ അമരവും അംബേദ്‌കർ ഉം ഒക്കെ കണ്ട് ഞാൻ വിസ്മയിച്ചിട്ടുണ്ട്..തിലകൻ ചേട്ടന്റെ പെരുന്തച്ചൻ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്..പക്ഷെ അത് പോലത്തെ ഏതു ചിത്രം എടുത്തു നോക്കിയാലും കഥാപാത്രം പോകുന്നത് വളരെ കൃത്യമായി നിര്‍മ്മിക്കപെട്ട, ഒരു വളവുകളും തിരിവുകളും ഇല്ലാത്ത ഒരു വഴിയിലൂടെ ആണ്..എന്നാൽ മോഹൻലാൽ ദശരഥത്തിൽ സഞ്ചരിച്ചത് ഒരു കെട്ട് പിണഞ്ഞ, വളവുകളും തിരിവുകളും ഉള്ള, ഏത് വഴി സഞ്ചരിച്ചാൽ കരക്കെത്തും എന്നറിയാത്ത, നൂൽപ്പാലം പോലെ മാത്രം വീതിയുള്ള ഒരു വഴിയിലൂടെ ആണ്..

ഭാവങ്ങൾ , വികാരങ്ങൾ, വിചാരങ്ങൾ, ചലന്നങ്ങൾ ഓരോ നിമിഷവും മാറി മറിയുന്ന അന്തരീക്ഷത്തിൽ നിര്മിക്കപെട്ട ഒരു കഥാപാത്രം..അതിനെ ഒരു അപ്പൂപ്പൻ താടി എടുക്കുന്ന ലാഘവത്തോടെ ആണ് ഈ മനുഷ്യൻ(?) തന്റെ കൈവെള്ളയിൽ എടുത്തു നടനമാടിയത്..കണ്ടാൽ സഹതാപം പിടിച്ചു പറ്റുന്ന ചമയമോ, നാടകീയമായ മുഴുനീള സംഭാഷണങ്ങളോ , അലമുറ ഇട്ടുള്ള കരച്ചിലോ വേണ്ട മോഹൻലാലിനു നമ്മുടെ മനസ്സിലെ ആ വികാര ബിന്ദുവിനെ സ്പർശിക്കാൻ..നമ്മൾ അറിയാതെ കണ്ണിൽ നിന്നൊരുതുള്ളി ഉതിര്ന്നു വീഴാൻ..അതിനയാൾക്ക് ഒരു നോട്ടം മതി..കണ്പീലികളുടെ ഒരു പിടച്ചിൽ മതി..ഒരു ദീർഘ നിശ്വാസം മതി..എന്തിനേറെ ഒരു ചിരി കൊണ്ട് പോലും അയാള് നമ്മളെ കരയിക്കാൻ പഠിച്ചവൻ ആണ്..

about mohanlal

More in Malayalam

Trending