Malayalam
ആ മൂന്നുപേരിൽ ഒരാൾ,അത്യാഡംബര വാഹനമായ എംപിവി വെല്‍ഫയര്‍ സ്വന്തമാക്കി മോഹൻലാൽ!
ആ മൂന്നുപേരിൽ ഒരാൾ,അത്യാഡംബര വാഹനമായ എംപിവി വെല്‍ഫയര്‍ സ്വന്തമാക്കി മോഹൻലാൽ!
മലയാളികളുടെ സൂപ്പർ താരം ലാലേട്ടൻ ടൊയോട്ടയുടെ അത്യാഡംബര വാഹനമായ എംപിവി വെല്‍ഫയര്‍ സ്വന്തമാക്കിയ വാർത്തയാണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.ഈ വാഹനം കേരളത്തിൽ അകെ സ്വന്തമാക്കിയിട്ടുള്ളത് മുന്ന് പേർ മാത്രമാണ്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്.തന്റെ പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ ലാലേട്ടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
എക്സ്ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്ടെയ്ന്മെന്റ് സ്ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിനെ വ്യത്യസ്തമാക്കുന്നത്.
മോഡലിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് കൂടാതെ മുന്‍ പിന് ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.
about mohanlal
