രജിത്തിന്റെ എതിരാളി ജസ്ല തെറിച്ചു ഇനി ബിഗ്‌ബോസ്സ് പിടിക്കാൻ രജിത്ത് മാത്രം!
ബിഗ്‌ബോസ്സിൽ കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിൽ ബിഗ്‌ബോസ്സിലെ രണ്ട് സ്ട്രോങ്ങ് മത്സരാർത്ഥികളായ
ആര്‍ജെ സൂരജും ജസ്‌ലയും പുറത്തായി.ഇരുവർക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഷോയില്‍ നിന്നും പുറത്തേക്ക് പോകേണ്ടിവന്നത്.വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഇരുവരും ബിഗ്‌ബോസ് ഹൗസിൽ എത്തിയത്.ജെസ്‌ല വന്നത് മുതൽ വലിയ പ്രശ്നങ്ങളാണ് അവിടെ ഉണ്ടാക്കിയിരുന്നത്.ഏറ്റവും കൂടുതൽ പൊരിട്ടിട്ടുള്ളത് രജിത്തിനോടായിരുന്നു.അതുകൊണ്ട് തന്നെ പുറത്ത് ഒരുപാട് വിമർശനങ്ങൾ ഉണ്ടാകുന്നുമുണ്ട്. എന്നാൽ ഹൗസിനകത്ത് തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതില്‍ പിന്നില്‍ നിന്നിട്ടുള്ളവര്‍ അല്ല ഇരുവരും.
ഗായികാ സഹോദരിമാരായ അമൃതയും അഭിരാമിയും ഒരാഴ്ച പിന്നിടുമ്ബോള്‍ ഹൗസിലെ ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും പ്രധാന വിഷയമാകുന്നതായാണ് കാണുന്നത്. രജിതിനുള്ള വലിയ പ്രേക്ഷക പിന്തുണയില്‍ നിന്ന് നേട്ടം സ്വന്തമാക്കുന്ന തരത്തിലാണ് ഇരുവരും ഹൗസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ആദ്യ 50 ദിവസങ്ങളില്‍ കൂടുതല്‍ ഘട്ടങ്ങളില്‍ ഒറ്റപ്പെട്ട നിലയില്‍ ഗെയിം കളിച്ച രജിതിന് കൂട്ടായി ടാസ്‌കുകളില്‍ തന്ത്രങ്ങള്‍ മെനയാന്‍ രഘുവും സുജോയുമുണ്ട്.
എന്തായാലും ജസ്ല പോയത് രജിത്തിന് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.ജസ്ലയായിരുന്നു ബിഗ്‌ബോസ്സ് ഹൗസിൽ രജിത്തിന്റെ പ്രധാന പോരാളി.ഏറ്റവും കൂടുതൽ ജസ്ല വഴക്കിട്ടിട്ടുള്ളതും രജിത്തിനോടാണ്. ബി ഗ്‌ബോസിലെ മത്സരാർത്ഥികളുടെ പ്രകടനം കണ്ട് ഇപ്പോൾ പ്രേക്ഷകർ ആകെ അമ്പരന്നിരിക്കുകയാണ്.വളരെ മോശമായ രീതിയിലാണ് പരിപാടി പോകുന്നത് എന്ന രീതിയിലാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.
about bigboss season 2