Malayalam
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം;ആദ്യ ഷെഡ്യൂള്‍ ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും!
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം;ആദ്യ ഷെഡ്യൂള്‍ ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും!
Published on
‘ബറോസ്’ എന്ന ചിത്രത്തിലൂടെ മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്നു എന്ന വാർത്തകളാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ജൂണ്‍ അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഗോവയിലും കേരളവുമാണ് പ്രധാന ലൊക്കേഷന്‍. ത്രീ ഡി ചിത്രമായതിനാല്‍ കുറേ ഭാഗങ്ങള്‍ സ്റ്റുഡിയോയില്‍ സെറ്റ് ഇട്ട് ചിത്രീകരിക്കാനുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബ്ലോഗിലൂടെയായിരുന്നു സംവിധായകനാകുന്ന കാര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ബറോസ് തിരക്കഥാ ചര്‍ച്ചയില്‍ പ്രിയദര്‍ശനും ഭാഗമായിരുന്നു.
about mohanlal
Continue Reading
You may also like...
Related Topics:Mohanlal
