Connect with us

നക്ഷത്ര കണ്ണുള്ള കുട്ടി കൂട്ടുകാരനൊപ്പം മോഹൻലാൽ;”ആനക്കൊമ്പ് നിറംമങ്ങി,പോളീഷ് ചെയ്തു വച്ചൂടേ”യെന്ന് ആരാധക‍ര്‍!

Social Media

നക്ഷത്ര കണ്ണുള്ള കുട്ടി കൂട്ടുകാരനൊപ്പം മോഹൻലാൽ;”ആനക്കൊമ്പ് നിറംമങ്ങി,പോളീഷ് ചെയ്തു വച്ചൂടേ”യെന്ന് ആരാധക‍ര്‍!

നക്ഷത്ര കണ്ണുള്ള കുട്ടി കൂട്ടുകാരനൊപ്പം മോഹൻലാൽ;”ആനക്കൊമ്പ് നിറംമങ്ങി,പോളീഷ് ചെയ്തു വച്ചൂടേ”യെന്ന് ആരാധക‍ര്‍!

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ തന്റെ തിരക്കുകൾക്കിടയിലും വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്,ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രം ആരാധകര്‍ക്കിടെ ചര്‍ച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.മാത്രമല്ല വിത്ത് മൈ ലിറ്റിൽ ഫ്രണ്ട് എന്ന തലക്കെട്ടോടെ മാന്ത്രികക്കണ്ണുള്ള കുട്ടിക്കൂട്ടുകാരനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന് കീഴിലായി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്,മാത്രമല്ല ലാലേട്ടൻ്റെ കൈയ്യുടെ ഒടിവ് പൂര്‍ണമായും ഭേദമായോ എന്നും അതോ ഇത് പഴയ ചിത്രമാണോ എന്നുമാണ് ആരാധകരുടെ സംശയം. കൂടെ നിൽക്കുന്നത് നടി മീനയുടെ മകളാണോ എന്ന സംശയവും ആരാധകരുന്നയിക്കുന്നുണ്ട്. സിൽക്ക് ഷര്‍ട്ടും കസവ് മുണ്ടും അണിഞ്ഞ താരത്തിനൊപ്പമുള്ള കുട്ടിക്കുറുമ്പനും കസവ് മുണ്ടാണ് അണിഞ്ഞിരിക്കുന്നത്.

മൊത്തത്തിൽ പറഞ്ഞാൽ ചിത്രം ആരാധകരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്,മാത്രമല്ല ചിത്രത്തെ സോഷ്യൽ മീഡിയ അടിമുടി പരിശോധിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ താരത്തിനൊപ്പമുള്ള കുട്ടിക്കുറുമ്പനെ ആരാധകര്‍ എവിടെയോ മുൻപ് കണ്ടിട്ടുണ്ടല്ലോ എന്ന സംശയവും പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന് പിൻ വശത്തു കാണുന്ന ആനക്കൊമ്പിലും ആരാധകരുടെ കണ്ണുടക്കി. മാത്രമല്ല ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസാണ് ആരാധകര്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ആനക്കൊമ്പ് നിറംമങ്ങി ഏട്ടാ എന്നും പോളീഷ് ചെയ്തു വച്ചൂടേ എന്നും ആകാധകര്‍ കമൻ്റായി കുറിച്ചിട്ടുണ്ട്.താരത്തിൻ്റേതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രം ബിഗ് ബ്രദറായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

about mohanlal

More in Social Media

Trending