Connect with us

മൂന്നാമതും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഭാഗമായി മോഹന്‍ലാല്‍!

Malayalam

മൂന്നാമതും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഭാഗമായി മോഹന്‍ലാല്‍!

മൂന്നാമതും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഭാഗമായി മോഹന്‍ലാല്‍!

മലയാളത്തിന്റെ സ്വന്തം ആഹാരങ്ങരമാണ് മോഹൻലാൽ . മലയാള സിനിമയിലെ ബോക്‌സോഫീസ് റെക്കോര്‍ഡുകളെല്ലാം സ്വന്തം പേരിലാക്കിയ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ലൂസിഫറിന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലൂടെ അതുവരെ ഉണ്ടായിരുന്ന സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം ലാലേട്ടന്‍ തിരുത്തിയെഴുതിയിരുന്നു.

പുലിമുരുകന്റെ 150 കോടി നേട്ടവും അതിനെ മറികടന്നുകൊണ്ട് ലൂസിഫര്‍ 200 കോടി ക്ലബിലെത്തിയതുമെല്ലാം നടന്റെ കരിയറില്‍ വഴിത്തിരിവായി മാറി. ഇന്ത്യന്‍ സിനിമയിലെ തന്ന മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാലെന്ന് അന്യഭാഷാ താരങ്ങള്‍ വരെ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

ലാലേട്ടനെ സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ നിരവധി കൈവശമുളള താരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ കൂടി ഭാഗമായി മാറിയിരിക്കുകയാണ്. പ്രശസ്ത സംവിധായകന്‍ ബ്ലെസി ഒരുക്കിയ 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഡോക്യൂമെന്ററിക്ക് ശബ്ദം നല്‍കിയതിലൂടെയാണ് മോഹന്‍ലാല്‍ വീണ്ടും ഗിന്നസിന്റെ ഭാഗമായിരിക്കുന്നത്.

ബ്ലെസിയുടെ ഡോക്യൂമെന്ററിക്ക് ഗിന്നസ് ലഭിച്ചപ്പോള്‍ ശബ്ദം നല്‍കിയതിലൂടെ മോഹന്‍ലാലിനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയായിരുന്നു. ഇതിന് മുന്‍പ് രണ്ട് തവണ മോഹന്‍ലാല്‍ ഗിന്നസ് റെക്കോര്‍ഡ്‌സിന്റെ ഭാഗമായിരുന്നു. ഗള്‍ഫ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ലാല്‍ കെയര്‍സ് എന്ന ആരാധകരുടെ ചാരിറ്റി സംഘടന ലോകത്തെ എറ്റവും വലിയ ചാരിറ്റി ബോക്‌സ് നിര്‍മ്മിച്ചപ്പോഴാണ് നടന്റെ പേര് ആദ്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ചേര്‍ക്കപ്പെട്ടത്.

പിന്നീട് പുലിമുരുകന്റെ ത്രീഡി വേര്‍ഷന്‍ പ്രദര്‍ശനം ലോകത്ത് തന്നെ എറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത 3ഡി മൂവി പ്രീമിയര്‍ ആയി മാറിയപ്പോഴും താരം ഗിന്നസ് റെക്കോര്‍ഡ്‌സിന്റെ ഭാഗമായി മാറി. ഇപ്പോള്‍ മൂന്നാമത്തെ തവണയാണ് സൂപ്പര്‍ താരം ഗിന്നസിന്റെ ഭാഗമായിരിക്കുന്നത്. ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം തിരുമേനിയെക്കുറിച്ചുളള ബയോഗ്രാഫിക്കല്‍ ഡോക്യൂമെന്ററി ആയിരുന്നു 100 ഇയേഴ്‌സ് ഓഫ് ക്രിസ്‌റ്റോസ്റ്റം.

48 മണിക്കൂറും പത്ത് മിനുട്ടുമാണ് ഈ ഡോക്യൂമെന്ററിയുടെ മൊത്തം ദൈര്‍ഘ്യമെന്ന് അറിയുന്നു. അതേസമയം ഗിന്നസ് റെക്കോര്‍ഡ്‌സില്‍ വീണ്ടും ഭാഗമായതിന്റെ സന്തോഷം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ലാലേട്ടന്‍ എത്തിയിരുന്നത്.

നിലവില്‍ റിലീസിങ്ങിനൊരുങ്ങുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ തിരക്കുകളിലാണ് സൂപ്പര്‍ താരമുളളത്. ഓണം റിലീസായിട്ടാണ് ഇട്ടിമാണി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ടീസര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇത്തവണ കോമഡിക്ക് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. കൂടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇട്ടിമാണി ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇട്ടിമാണിക്ക് പുറമെ ബിഗ് ബ്രദറും മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത് സിനിമയാണ്. ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ സിദ്ധിഖും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

about mohanlal

More in Malayalam

Trending

Recent

To Top