Malayalam Breaking News
മിഖായേൽ ; കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ഫാമിലി ആക്ഷൻ ത്രില്ലർ !
മിഖായേൽ ; കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ഫാമിലി ആക്ഷൻ ത്രില്ലർ !
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മിഖേയേൽ വിജയകരമായി പ്രദർശനം തുടരുകയാണ്.മൂന്നാം വാരത്തിലും ചിത്രം മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അധോലോക രാജാക്കന്മാരുടെ കുടിപ്പകയുടെ കഥപറയുന്ന ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മിഖായേല്‍. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ആക്ഷന്‍ മികച്ച പ്രാധാന്യമുണ്ട്.
മിഖായേലിന്റെ ഹീറോയിസം തന്നെയാണ് ഈ സിനിമയുടെ കാതല്‍. നിവിന്‍പോളിക്കൊപ്പം ഉണ്ണി മുകുന്ദന്റെയും ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തെ ചടുലമാക്കുന്നു. കൊണ്ടും കൊന്നും കൊടുത്തും തുടരുന്ന അധോലോക നായകന്മാരുടെ രീതികള്‍ക്ക് വിരാമമിടാന്‍ രക്ഷകനായി മിഖായേല്‍ എന്ന നിവിന്‍ പോളി കഥാപാത്രം എത്തുമ്പോള്‍ പിന്നീട് ആക്ഷന്റെ പൂരമാവുകയാണ് സിനിമ.
ഒരുപാട് കഥാപാത്രങ്ങള്‍ കടന്നുവരുമ്പോഴും അവര്‍ തമ്മിലുള്ള പരസ്പരബന്ധം വ്യക്തമാക്കാതെ പ്രേക്ഷകരെ ഏറെനേരം ആകാംക്ഷയിലൂടെ കൊണ്ടുപോവുന്നു. ആദ്യം കണ്ട പല സീനുകളുടെയും പിന്നാമ്പുറങ്ങള്‍ പിന്നീട് വ്യക്തമാക്കുന്ന ഒരു രീതിയാണ് സംവിധായകന് ഈ ആക്ഷന്‍ ത്രില്ലറിന് അവലംബിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇന്നുവരെ കാണാത്ത ഈ കഥപറച്ചില്‍ രീതിയാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.
താരസമ്പന്നമാണ് മിഖായേല്‍. സിദ്ധീഖ്, കെപിഎസി ലളിത, ശാന്തികൃഷ്ണ, മഞ്ജിമാ മോഹന്‍, സുദേവ്നായര്‍, ജെഡി ചക്രവര്‍ത്തി, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, ജയപ്രകാശ്, കലാഭവന്‍ ഷാജോണ്‍, അശോകന് എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദന് വില്ലനായി ഒരു മാസ് ലുക്കിലെത്തുന്ന ചിത്രത്തില്‍ ബാബു ആന്റണി ഒരു ഗസ്റ്റ് അപ്പിയറന്‍സായും എത്തുന്നു.
കുടുംബത്തെ ഒപ്പമിരുത്തി കാണാവുന്ന ഒരു മികച്ച ചിത്രം തന്നെയാണ് ഹനീഫ് ഇത്തവണയും നല്‍കിയിരിക്കുന്നത്.
about mikhael movie
