Malayalam
ചതിക്കപ്പെട്ടവര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസുമായി നടി മേഘ്ന; നമ്മള് മനുഷ്യരും ഇതു പോലെ തന്നെയാണ്. ലൈഫല്ലേ, ആരെയെങ്കിലുമൊക്കെ വിശ്വസിക്കും!
ചതിക്കപ്പെട്ടവര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസുമായി നടി മേഘ്ന; നമ്മള് മനുഷ്യരും ഇതു പോലെ തന്നെയാണ്. ലൈഫല്ലേ, ആരെയെങ്കിലുമൊക്കെ വിശ്വസിക്കും!
ചതിക്കപ്പെട്ടവര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസുമായി നടി മേഘ്ന വിന്‍സെന്റ്.സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.
വ്യാപാര ആവശ്യങ്ങള്‍ക്കു വേണ്ടി മറ്റൊരു ഗ്രാമത്തിലേക്കു ഭാണ്ഡക്കെട്ടുകളുമായി പോകാനൊരു വഴി ആലോചിച്ച വ്യാപാരി അവിടെയുള്ള ഒരു കഴുതയെ കാണുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സുഖകരമായ ഒരു ജീവിതം വാഗ്ദാനം ചെയ്ത് അയാള്‍ കഴുതയെ കൂടെ കൂട്ടുന്നു. പതിയെ തന്റെ ഭാണ്ഡകെട്ടുകളെല്ലാം കഴുതയെ കൊണ്ടു ചുമപ്പിച്ച അയാള്‍, കുറച്ചു ദൂരം പിന്നിട്ടപ്പള്‍ അതിന്റെ പുറത്തു കയറി ഇരുന്നു. പിന്നീട് കഴുതയും ഭാണ്ഡകെട്ടുകളും ഒരു കുഴിയില്‍ വീഴുന്നു. എന്നാല്‍ തന്നെ വിശ്വസിച്ചു വന്ന കഴുതയെ അനാഥമാക്കി അയാള്‍ തന്റെ ഭാണ്ഡകെട്ടുകള്‍ മാത്രമെടുത്ത് സ്ഥലം വിടുന്നു. കഴുത ചതിക്കപ്പെട്ടതായി മനസ്സിലാക്കുന്നതും ഒറ്റപ്പെടലും വേദനയും അനുഭവിക്കുന്നതും പിന്നീട് കുഴിയിലേക്ക് ഇടിഞ്ഞു വീണ മണ്ണില്‍ ചിവിട്ടി കയറി രക്ഷപ്പെടുന്നതുമാണ് കഥ.
” നമ്മള് മനുഷ്യരും ഇതു പോലെ തന്നെയാണ്. ലൈഫല്ലേ, ആരെയെങ്കിലുമൊക്കെ വിശ്വസിക്കും. വളരെ കുറച്ചു പേര് ആ വിശ്വാസം സംരക്ഷിച്ച് ജീവിതം അങ്ങനെ മുന്നോട്ടു കൊണ്ടുപോകും. പക്ഷേ, കൂടുതലും ഈ വിശ്വാസവും സ്നേഹവുമൊക്കെ മുതലെടുത്ത് നമ്മളെ ഇതുപോലൊരു കുഴിയില്‍ തള്ളിയിട്ട് അവരുടെ കാര്യം നോക്കി പോകും. ഇതുപോലെ കുഴിയില്‍ കിടക്കുന്ന ഒരുപാട് പേരുണ്ടാവുമല്ലേ, രണ്ടു ചോ യ്സ് ഉണ്ട് അവര്‍ക്ക്. ഒന്നെങ്കില്‍ ആ കുഴിയില്‍ കിടന്ന് മരിക്കാം. അല്ലെങ്കില്‍ എഴുന്നേറ്റു നിന്ന് പുറത്തു വന്ന് സന്തോഷമായി ജീവിക്കാം. കഴുത തന്റെ തലയില്‍ വീണ മണ്ണ് ഉപയോഗിച്ച് പുറത്തു വന്നതു പോലെ നിങ്ങള്‍ക്ക് ഇപ്പോഴുണ്ടാകുന്ന ഒരോ വേദനയും ഒരോ അപമാനവും ചവിട്ടു പടിയായി ഉപയോഗിച്ച്, എഴുന്നേറ്റു വന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിച്ചു കാണിക്കണം”- മേഘ്ന പറഞ്ഞു.
about megna vincent
