News
ചിരഞ്ജീവിക്ക് ചോറ് വാരിക്കൊടുത്ത മേഘ്‌ന!കണ്ണു നനയിക്കും ഈ വീഡിയോ!
ചിരഞ്ജീവിക്ക് ചോറ് വാരിക്കൊടുത്ത മേഘ്‌ന!കണ്ണു നനയിക്കും ഈ വീഡിയോ!
കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട നൽകി സിനിമാലോകം. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനയിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. 39 കാരനായ താരത്തിന്റെ വിയോഗത്തില്‍ ആരാധകരും താരങ്ങളും ഒരുപോലെ വേദനിച്ചിരുന്നു.
അടുത്തിടെയായിരുന്നു ചിരഞ്ജീവിയുടെ സഹോദരനും അഭിനേതാവുമായ ധ്രുവ് സര്‍ജയുടെ വിവാഹം നടന്നത്. കാര്യങ്ങള്‍ക്കെല്ലാമായി ഓടിനടന്നിരുന്നു ചിരഞ്ജീവി. ഈ വിവാഹത്തിന്റെ വീഡിയോയും ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. സദ്യയ്ക്കിടയില്‍ മേഘ്‌ന ചിരുവിന് ചോറ് വാരി നല്‍കുന്നതും വീഡിയോയില്‍ കാണാം. അതീവ സന്തോഷത്തോടെയായിരുന്നു മേഘ്‌ന അന്ന് ചിരുവിനെ ഊട്ടിയത്. ഭക്ഷണം വിളമ്പുന്നവരോട് ഭാര്യയ്ക്ക് വീണ്ടും ചോറ് കൊടുക്കാനായി പറയുന്നുണ്ട് താരം. കണ്ണീരോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ലെന്നായിരുന്നു ആരാധകര്‍ പറയുന്നത്.
ഭര്‍ത്താവിനെ അവസാനമായി ചുംബിച്ച് പൊട്ടിക്കരയുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.അമ്മയേയും സഹോദരന്റെ ഭാര്യയേയും ആശ്വസിപ്പിക്കാനും അവര്‍ക്ക് താങ്ങായി നില്‍ക്കാനും ധ്രുവിന് കഴിയട്ടെയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മരുമകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിങ്ങിപ്പൊട്ടി നില്‍ക്കുകയായിരുന്നു അര്‍ജുന്‍ സര്‍ജ. പ്രിയപ്പെട്ട ചിരു ഇനിയില്ലെന്ന് കുടുംബത്തിലൊരാള്‍ക്കും വിശ്വസിക്കാനായിട്ടില്ല. മേഘ്‌നയെ ചേര്‍ത്തുപിടിച്ച് സംസാരിക്കുമ്പോഴും അര്‍ജുന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
സിനിമാകുടുംബത്തിലെ ഇളതലമുറക്കാരനായ ചിരഞ്ജീവി സര്‍ജ അമ്മാവനായ അര്‍ജുന്‍ സര്‍ജയുടെ ചിത്രങ്ങളിലൂടെയായിരുന്നു തുടക്കം കുറിച്ചത്. സംവിധാന സഹായിയില്‍ നിന്നും മാറി പിന്നീട് നായകനായി അരങ്ങേറുകയായിരുന്നു താരം. ആട്ടഗരെ എന്ന കന്നഡ ചിത്രത്തില്‍ മേഘ്‌നയും ചിരഞ്ജീവിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹ ശേഷവും മേഘ്‌ന സിനിമയില്‍ സജീവമാവുകയായിരുന്നു. വിവാഹ ശേഷം നേരത്തെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയതെന്നല്ലാതെ മറ്റൊരു മാറ്റവും ജീവിതത്തില്‍ സംഭവിച്ചില്ലെന്നായിരുന്നു ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.
about megna raj
