Malayalam
നിങ്ങള്‍ എനിക്കൊപ്പം കരഞ്ഞു. എന്റെ ദുഃഖം പങ്കുവച്ചു. എന്റെ വേദന അറിഞ്ഞു; ചിരുവിന്റെ ആരാധകർക്ക് നന്ദി പറഞ്ഞ് മേഘ്ന!
നിങ്ങള്‍ എനിക്കൊപ്പം കരഞ്ഞു. എന്റെ ദുഃഖം പങ്കുവച്ചു. എന്റെ വേദന അറിഞ്ഞു; ചിരുവിന്റെ ആരാധകർക്ക് നന്ദി പറഞ്ഞ് മേഘ്ന!
ചിരുവിന്റെ ആരാധകർക്ക് നന്ദി പറഞ്ഞ് മേഘ്ന രാജ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നിങ്ങള്‍ എനിക്കൊപ്പം കരഞ്ഞു. എന്റെ ദുഃഖം പങ്കുവച്ചു. എന്റെ വേദന അറിഞ്ഞു. ഞാന്‍ മിസ് ചെയ്ത അത്ര തന്നെ ചിരുവിനെ നിങ്ങളും മിസ് ചെയ്തു. ചിരുവിനോട് നിങ്ങള്‍ കാണിക്കുന്ന ഉപാധികളില്ലാത്ത ഈ സ്നേഹത്തിനും ബഹുമാനത്തിനും ഞാന്‍ എന്നെന്നും കടപ്പെട്ടവളായിരിക്കും
“കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഏന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളായിരുന്നു. എന്റെ ലോകം ചിതറിത്തെറിച്ചപ്പോള്‍, ഞാന്‍ ദുഃഖത്തിന്റെ കയങ്ങളില്‍ താഴ്ന്നു പോയപ്പോള്‍ എന്നെ സ്നേഹിച്ച, പിന്തുണ നല്കിയ ചേര്‍ത്തു പിടിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സിനിമാ മേഖലയിലെ അഭ്യുദയകാംക്ഷികള്‍ക്കും അതിനെല്ലാമപ്പുറം, പിടിച്ചുനില്ക്കാന് എനിക്ക് പ്രതീക്ഷയുടെ ഒരു കണം നല്കിയ ചിരുവിന്റെ ആരാധകര്‍ക്കു നന്ദി.
എന്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിയ്ക്കാന്‍ ഒരു ജന്മം മതിയാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ എനിക്കൊപ്പം കരഞ്ഞു. എന്റെ ദുഃഖം പങ്കുവച്ചു. എന്റെ വേദന അറിഞ്ഞു. ഞാന്‍ മിസ് ചെയ്ത അത്ര തന്നെ ചിരുവിനെ നിങ്ങളും മിസ് ചെയ്തു. ചിരുവിനോട് നിങ്ങള്‍ കാണിക്കുന്ന ഉപാധികളില്ലാത്ത ഈ സ്നേഹത്തിനും ബഹുമാനത്തിനും ഞാന്‍ എന്നെന്നും കടപ്പെട്ടവളായിരിക്കും. ചിരുവിനെ യാത്രയയ്ക്കാനെത്തിയ ആയിരക്കണക്കിന് ആരാധകരും ഈ പ്രയാസമേറിയ സമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന സിനിമാ മേഖലയില്‍ നിന്നുള്ളവരുമെല്ലാം, ചിരു നിങ്ങള്‍ക്കെന്തായിരുന്നു എന്നതിന്റെ തെളിവായിരുന്നു. ഒരു രാജാവിനെ പോലെ അദ്ദേഹത്തെ യാത്രയാക്കിയതിന് നന്ദി. അതു തന്നെയായിരിക്കും അദ്ദേഹവും ആഗ്രഹിച്ചിട്ടുണ്ടായിരിക്കുക. ഒരു രാജാവിനെ പോലെ ജീവിക്കുക എന്നതിലായിരുന്നു ചിരു വിശ്വസിച്ചിരുന്നത്,” മേഘ്ന കുറിച്ചു.
about meghna
