Malayalam
എല്ലാവരും ഓടി ബാത്റൂമിൽ കയറി പൈപ്പിൽ വെള്ളമില്ല ദേഹം പൊള്ളാൻ തുടങ്ങി!
എല്ലാവരും ഓടി ബാത്റൂമിൽ കയറി പൈപ്പിൽ വെള്ളമില്ല ദേഹം പൊള്ളാൻ തുടങ്ങി!
അവതരകയായി സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ഷോകളിലും, അവാര്‍ഡ് നിശകളിലും തന്റേതായ ശെെലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മീര അനിൽ. നിരവധി സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രയങ്കരിയായ അവതാരകയായി മാറാന്‍ മീരയ്ക്ക്ഇതിനോടകം കഴിഞ്ഞു.അടുത്തിടെയാണ് മീര വിവാഹിതയായത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.വിവാഹത്തിന് ശേഷം ഭർത്താവ് വിഷ്ണുവിനൊപ്പം വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് മീര രംഗത്തെത്തിയിരുന്നു.
ഇപ്പോളിതാ വിവാഹത്തിന് ശേഷം ഓണം ആഘോഷിക്കുന്ന താരം തന്റെ പഠനകാലത്ത് ഉണ്ടായ രസകരമായ ഒരു ഓണം അനുഭവം തുറന്ന് പറയുകയാണ്. മീരയുടെ വാക്കുകൾ; തനിക്ക് പത്ത് വയസ്സ് മാത്രമുള്ളപ്പോൾ സ്കൂളിലെ ഓണം ആഘോഷത്തിന് നടന്ന സംഭവമാണ് പങ്കുവെക്കുന്നത്. ഓരോ ഓണവും സ്കൂളിൽ ആഘോഷിക്കുന്നത് വളരെ വാശിയോടും ആവേശത്തോടെയുമാണ്. അത്തപ്പൂക്കള മത്സരങ്ങൾ നടക്കുന്നത് ഒളിമ്പിക്സിനെക്കാൾ വലിയ വാശിയോടെയായിരുന്നു. പൂക്കളം ഇട്ടു തുടങ്ങിയപ്പോൾ അടുത്ത ക്ലാസ്സിലെ കുട്ടികളുടെ അത്തപ്പൂക്കളം കണ്ടപ്പോൾ തങ്ങൾക്ക് അസൂയ തോന്നി.
ഞങ്ങൾ അവരുടെ പൂ മോഷ്ടിക്കാൻ തീരുമാനിച്ചു. അവരുടെ പൂ മോഷ്ടിച്ച് നല്ല രീതിയിൽ അത്തപ്പൂ ഇട്ടതിനാൽ തങ്ങളെ വിജയായി പ്രഖ്യാപിച്ചു. പിന്നീട് പരസ്പരം പൂ വാരി എറിഞ്ഞു ആഘോഷമാക്കി. എന്നാൽ അത് കഴിഞ്ഞാണ് പണി കിട്ടിയത് മനസിലായത്. ആദ്യം അസ്വസ്ഥത തോന്നുകയും പിന്നീട് ദേഹം പൊള്ളാൻ തുടങ്ങി. എതിർ ക്ലാസുകാർ പൂവിൽ മുളക് പൊടി വിതറിയത് കാരണം ശരീരം നീറാൻ തുടങ്ങി. എല്ലാവരും ഓടി ബാത്റൂമിൽ പോയെങ്കിലും അവിടെ പൈപ്പിൽ വെള്ളം വരാനായി 20 മിനിട്ടോളാം താമസിച്ചു. ആ സമയം വരെ എല്ലാവരും കരയുകയായിരുന്നു. താരം പറഞ്ഞു.
about meera anil
