Connect with us

മരക്കാരിൻറെ ബജറ്റ് കേട്ടാൽ നിങ്ങൾ ഞെട്ടും; ഇത്രയും തുക മുടക്കാൻ ആരെങ്കിലും ഉണ്ടാകുമോ?വെളിപ്പെടുത്തലുമായി സാബു സിറിൽ!

Malayalam

മരക്കാരിൻറെ ബജറ്റ് കേട്ടാൽ നിങ്ങൾ ഞെട്ടും; ഇത്രയും തുക മുടക്കാൻ ആരെങ്കിലും ഉണ്ടാകുമോ?വെളിപ്പെടുത്തലുമായി സാബു സിറിൽ!

മരക്കാരിൻറെ ബജറ്റ് കേട്ടാൽ നിങ്ങൾ ഞെട്ടും; ഇത്രയും തുക മുടക്കാൻ ആരെങ്കിലും ഉണ്ടാകുമോ?വെളിപ്പെടുത്തലുമായി സാബു സിറിൽ!

മലയാള സിനിമയിൽ വലിയ ഓളം സൃഷ്ട്ടിക്കാൻ എത്തുകയാണ് മോഹൻലാൽ എന്ന ആ അതുല്യ പ്രതിഭ.മരക്കാർ അറബി കടലിൻറെ സിംഹം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ .ഇത് ചരിത്രമല്ല!എന്നാൽ മറ്റൊരു ചരിത്ര കുതിപ്പിന് പ്രിയൻ-ലാൽ കൂട്ടുകെട്ടിലെ മരക്കാർ അണിയറയിൽ ഒരുങ്ങുന്നു.നടന വിസ്മയം മോഹൻലാലിൻറെ മറ്റൊരു വേഷപ്പകർച്ച ആയിരിക്കും ഇത് എന്നതിൽ സംശയമില്ല .ചരിത്രം സൃഷ്ട്ടിക്കാൻ എത്തുന്നു എന്ന വാർത്ത ഏറെ കാലമായി മലയാളികൾ കാത്തിരിക്കുകയാണ്.

പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത വർഷം മാർച്ച് മാസത്തിൽ റിലീസ് ചെയ്യും എന്നാണ് വിവരം. മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ ഇപ്പോൾ തന്നെ മലയാള സിനിമയിലെ റെക്കോർഡുകൾ ഓരോന്നായി കടപുഴക്കി തുടങ്ങി. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗൾഫ് റിലീസ് റൈറ്റ്സ് സ്വന്തമാക്കിയ ഈ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ റിലീസ് കൂടി ആയിരിക്കും. ഈ സിനിമയ്ക്കു വേണ്ടി പ്രൊജക്റ്റ് ഡിസൈൻ ചെയ്തത് പ്രശസ്ത ആർട് ഡയറക്ടർ ആയ സാബു സിറിൾ ആണ്.

ഇപ്പോഴിതാ ഈ അടുത്തിടെ സമാപിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തന്റെ കരിയറിലെ മികച്ച ആർട് വർക്കുകളെ കുറിച്ച് നടത്തിയ ചർച്ചയിൽ സാബു സിറിൾ പറഞ്ഞത് തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മരക്കാർ എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “മരക്കാരിന്റെ ബജറ്റ് കേട്ടാൽ നിങ്ങൾ ഒരുപക്ഷെ വിശ്വസിക്കില്ലായിരിക്കും. ഒരു മലയാളം പടത്തിന് ഇത്രയും വലിയൊരു തുക മുടക്കാൻ ആരെങ്കിലും ഉണ്ടാകുമോ എന്ന് വരെ സംശയം തോന്നിയേക്കാം..ഇതൊരു മൈൽസ്റ്റോൺ ആയിരിക്കും. എന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നുമാകും”.

നൂറു കോടി രൂപയ്ക്കു മുകളിൽ മുടക്കി ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ് എന്നിവർ ചേർന്നാണ്. മോഹൻലാലിനൊപ്പം വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ആയാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രം നടത്തിയ പ്രീ റിലീസ് ബിസിനസ് ഒരുപാട് വലുതാണ് എന്ന് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ പറഞ്ഞിരുന്നു.

about marakkar arabi kadalinte simham

More in Malayalam

Trending

Recent

To Top