Malayalam
ടിക് ടോക് താരം തെന്നൽ കുട്ടിയെ തേടി ആ ഭാഗ്യമെത്തി;പ്രേക്ഷകർ കാത്തിരുന്ന നിമിഷം!
ടിക് ടോക് താരം തെന്നൽ കുട്ടിയെ തേടി ആ ഭാഗ്യമെത്തി;പ്രേക്ഷകർ കാത്തിരുന്ന നിമിഷം!
ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ടിക് ടോക് ആപ്പ്.കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ടിക്ടോകിൽ സജീവമാണ്.പലർക്കും ഈ അപ്ലിക്കേഷൻ ഉപകാരമാകാറുമുണ്ട്.ടിക്ടോക്കിലൂടെ നിരവധി കലാകാരികളും കലാകാരന്മാരും സിനിമയിൽ മറ്റും എത്തിപ്പെടുന്നുമുണ്ട്.ഇപ്പോളിതാ ആ ഭാഗ്യം ടിക് ടോക് പ്രേക്ഷകരുടെ കൊച്ചു തെന്നലിനും കിട്ടിയിരിക്കുകയാണ്.ഏകദേശം മുപ്പതിനായിരം പേർ ടിക് ടോക്കിൽ ഫോളോ ചെയ്യുന്ന ഈ കൊച്ചു മിടുക്കി യു കെ ജി വിദ്യാർത്ഥിനി ആണ്. തന്റെ രസകരമായ ടിക് ടോക് വീഡിയോകളിലൂടെ ഒട്ടേറെ പേരുടെ ഓമനയാണ് ഈ കുട്ടി.ഇപ്പോൾ തെന്നൽ കുട്ടിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരിക്കുകയാണ്.
യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ത്രില്ലർ ചിത്രമായ ഫോറൻസിക്കിലൂടെ ആണ് കുട്ടി തെന്നൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വൈറൽ ആയ കുട്ടി തെന്നലിന്റെ ടിക് ടോക് വീഡിയോകളിലൂടെ ഈ കുട്ടിയുടെ അഭിനയ പാടവം മനസ്സിലാക്കിയാണ് ഫോറൻസിക് അണിയറ പ്രവർത്തകർ ഈ ബാല താരത്തെ തങ്ങളുടെ സിനിമയുടെ ഭാഗം ആവാൻ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ചിത്രീകരണം ആരംഭിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് പൃഥ്വിരാജ് ചിത്രം രചിച്ച അഖിൽ പോളും അനസ് ഖാനും ചേർന്നാണ്.
thennal tiktok