‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യുന്നതിന് മുന്‍പ് ‘ദൃശ്യം 2’ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍. ഓണത്തോടനുബന്ധിച്ച് നടന്ന ഒരു ലൈവ് ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളോട് കൂടിയാകും ചിത്രീകരണം. ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കൊറോണ പരിശോധന നിര്‍ബന്ധമായും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 26നു റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് മരയ്ക്കാര്‍. 300ലധികം തീയറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപനം മാറി ആളുകള്‍ തീയറ്ററുകളില്‍ എത്തിതുടങ്ങിയ ശേഷമേ കുഞ്ഞാലി മരയ്ക്കാര്‍ റിലീസ് ചെയ്യൂ. COVID പ്രതിസന്ധി നീണ്ടുപോയാല്‍ ദൃശ്യം 2ആകും ആദ്യം റിലീസ് ചെയ്യുക. -ആന്റണി പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...