Malayalam Breaking News
ആരാധകർക്ക് നിരാശ;മാമാങ്കത്തിനായി ഷൈലോക്കിൻറെ വരവ് ഒന്ന് നീട്ടിവെച്ചിരിക്കുന്നു എന്ന് ജോബി ജോര്‍ജ്!
ആരാധകർക്ക് നിരാശ;മാമാങ്കത്തിനായി ഷൈലോക്കിൻറെ വരവ് ഒന്ന് നീട്ടിവെച്ചിരിക്കുന്നു എന്ന് ജോബി ജോര്‍ജ്!
മലയാളത്തിൻറെ സ്വകാര്യ അഹങ്കാരമായ മമ്മുട്ടിയുടെ രണ്ട് ചിത്രങ്ങൾക്കായാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്.ദിവസം ചെല്ലും തോറും സോഷ്യൽ മീഡിയയിലെ നിറ സാന്നിത്യമായി മാറുകയാണ് താരം.മമ്മുട്ടിയിലെ അഭിനേതാവിനെ മലയാളികൾക്ക് വളരെ നന്നായി അറിയാവുന്നതാണ്.തൻറെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ഏറെ ശ്രദ്ധയും നൽകാറുണ്ട്.
മാസ്സും ക്ലാസും ചരിത്ര സിനിമകളടക്കം എന്നും അദ്ദേഹത്തിൻറെ കൈകളിൽ ഭദ്രമായി ഇരിക്കാറുണ്ട്.ചരിത്ര സിനിമകളിൽ എന്നും ഏറെ മുന്നിൽ ഉള്ള താരം കൂടെയാണ് മമ്മുട്ടി.. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുമ്പോൾ ഇറുക്കയും നീട്ടി കാത്തിരിക്കുകയാണ് ആരാധകർ.മാമാങ്ക കഥയുമായെത്തുന്ന മാമാങ്കത്തിനായി കാത്തിരിപ്പിലാണ് സിനിമാലോകമടക്കം. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.
മാമാങ്കം ആണ് ആദ്യം തിയേറ്ററുകളിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
നവംബര്‍ 21 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഡിസംബര്‍ പന്ത്രണ്ടിലേക്ക് റിലീസ് മാറ്റുകയായിരുന്നു.ഇതോടെ ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസ് ചിത്രം മാമാങ്കമായിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് വന്നു. അതേ സമയം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ആയിരുന്നു ക്രിസ്തുമസ് റിലീസ് ആയി തീരുമാനിച്ചിരുന്ന മമ്മൂട്ടി ചിത്രം.
ഗുഡ്‌വില്‍ എന്റര്‍െടയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ഷൈലക്കിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. മാമാങ്കം ഇതേ ദിവസത്തില്‍ വരുന്നതിനാല്‍ അതിന് വേണ്ടി മാറി കൊടുക്കുകയാണെന്ന് പറയുകയാണ് ഷൈലോക്കിന്റെ നിര്‍മാതാവ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അധികം വൈകാതെ തന്നെ ഷൈലക്ക് എത്തുമെന്ന കാര്യം ജോബി ജോര്‍ജ് പറഞ്ഞിരിക്കുന്നത്.
‘സ്‌നേഹിതരെ ഷൈലോക്കിന്റെ എല്ലാവര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്. എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്.
ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്‌നേഹത്തോടെ’… SHYLOCk, MEGA STAR, RK, AV,AB,GS,GW
about mammootty movies
