Malayalam
ക്രിസ്മസ് ബോക്സോഫീസിനായി താരരാജാക്കന്മാർ ഇനി നേർക്കുനേർ!
ക്രിസ്മസ് ബോക്സോഫീസിനായി താരരാജാക്കന്മാർ ഇനി നേർക്കുനേർ!
By
ഓരോ ആഘോഷങ്ങളും മലയാളികൾക്ക് തിയേറ്ററിൽ വിരുന്നൊരുക്കനായി കൂടുതലായും ശ്രമിക്കാറുണ്ട്.ഓണം തുടങ്ങി എല്ലാം ആഘോഷങ്ങൾക്കും ഇവിടെ റിലീസുകൾ റെഡിയാണ്.മലയാള സിനിമയിൽ ഇരു താരരാജാക്കന്മാരും നേർക്ക് നേർ വരുമ്പോൾ തിയേറ്ററിൽ ഒരു മത്സരം തന്നെ കാണാൻ കഴിയും എന്നതിൽ സംശയമില്ല.ഇരു താരങ്ങളും എത്തുമ്പോഴൊക്കെയും ആരാധകർക്ക് ആവേശമാണുള്ളത്.കാരണം വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മുട്ടിയും മോഹൻലാലും.ഇതിനൊപ്പമാണ് മലയാളത്തില്‍ ക്രിസ്മസ് ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത്തവണയും സൂപ്പര്‍താരചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. പക്ക എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് ക്രിസ്മസിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിഷുവിന് പിന്നാലെ മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍ ക്രിസ്മസിനും നേര്‍ക്കുനേര്‍ വരുന്നു.
മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍, മമ്മൂട്ടിയുടെ ഷൈലോക്ക് തുടങ്ങിയ സിനിമകളാണ് ക്രിസ്മസിന് എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമകള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പുറമെ മലയാളത്തിലെ മറ്റ് മുന്‍നിര താരങ്ങളുടെ സിനിമകളും ഡിസംബറില്‍ എത്തുന്നുണ്ട്. ക്രിസ്മസ് റിലീസ് സിനമകളെക്കുറിച്ച് പറയുകയാണെങ്കിൽ.ഷൈലോക്ക് രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഷൈലോക്ക്. മെഗാസ്റ്റാര്‍ നായകനാവുന്ന ചിത്രത്തില്‍ തമിഴ് താരം രാജ് കിരണ്‍, മീന തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രിസ്മസ് സമയത്താണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ പക്ക മാസ് എന്റര്‍ടെയ്‌നറായിട്ടാണ് അണിയിച്ചൊരുക്കുന്നത്.
മമ്മൂട്ടി – അജയ് വാസുദേവ് ചിത്രം ‘ഷൈലോക്ക്’ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലുമായാണ് സിനിമ പുറത്തിറങ്ങുന്നത്. തമിഴ് നടന്‍ രാജ്‌കിരണ്‍ ഒരു സുപ്രധാന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നു.മീനയാണ് നായിക. തമിഴില്‍ ഈ സിനിമയ്ക്ക് പേര് ‘ഷൈലോക്ക്’ എന്നായിരിക്കില്ല. മറ്റൊരു പേരിലായിരിക്കും തമിഴ് പതിപ്പ് പ്രദര്‍ശനത്തിനെത്തുക. രാജ്‌കിരണ്‍ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഷൈലോക്ക്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഷൈലോക്ക്. ഒരു കഴുത്തറപ്പന്‍ പലിശക്കാരന്‍റെ കഥയാണിത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയായിരിക്കും.മാസ് ആംഗിളുള്ള, എന്നാല്‍ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയായിരിക്കും ഷൈലോക്ക്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.കുടുംബപശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റര്‍ടെയ്‌നറാണ് ചിത്രം.ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
തമിഴ് താരം രാജ് കിരണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.അബ്രഹാമിന്റെ സന്തതികള്‍,കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനല്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ്ബ്രദര്‍.നേരത്തെ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.1992ല്‍ പുറത്തിറങ്ങിയ സിദ്ധിഖ്-ലാല്‍-മോഹന്‍ലാല്‍ ചിത്രമായ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സിദ്ധിഖിന്റേതുതന്നെയാണ്
ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.അനൂപ് മേനോനും യുവതാരം ഷര്‍ജാനോ ഖാലിദുമാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.മോഹന്‍ലാലിന്റെ സഹാദോരങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്.ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷര്‍ജാനോ.
മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.റെജീന കസാന്‍ഡ്രോ,പിച്ചക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്‌നാ ടൈറ്റസ് എന്നിവര്‍ക്കു പുറമെ ഒരു പുതുമുഖ നായികയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സിദ്ധിഖ്,ചെമ്പന്‍ വിനോദ് ജോസ്,ടിനി ടോം,ജനാര്‍ദ്ദനന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.ബോളിവുഡ് കിങ് സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതവും ജിത്തു ദാമോദര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.എസ് ടാക്കീസ്,വൈശാഖ സിനിമ,ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്.കൊച്ചി,ബാംഗ്ലൂര്‍,മംഗലാപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
about mammootty and mohanlal
