Connect with us

ആ ഷക്കീല തരംഗത്തില്‍ ഞാൻ വഞ്ചിക്കപ്പെട്ടു വെളിപ്പെടുത്തലുമായി പ്രിയ താരം മധു!

Malayalam

ആ ഷക്കീല തരംഗത്തില്‍ ഞാൻ വഞ്ചിക്കപ്പെട്ടു വെളിപ്പെടുത്തലുമായി പ്രിയ താരം മധു!

ആ ഷക്കീല തരംഗത്തില്‍ ഞാൻ വഞ്ചിക്കപ്പെട്ടു വെളിപ്പെടുത്തലുമായി പ്രിയ താരം മധു!

മലയാള സിനിമയിൽ വരുന്നതും ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയും ഒക്കെ ചെയ്ത് പിന്നീട് സിനിമയിൽ നിന്നും മാറി നിൽക്കുന്നവരുണ്ട് ആ കൂട്ടത്തിൽ ഒരാളായിരുന്നു മധു.താരത്തിന് ഏറെ പ്രക്ഷ പിന്തുണയായിരുന്നു ലഭിച്ചുന്നത്.ഇന്നും താരത്തിന്റെ ചിത്രങ്ങളും ആൽബങ്ങളുമൊന്നും മലയാളി മനസ്സിൽ നിന്നും മാഞ്ഞുകാണില്ല അത്രയേറെ പഴയകാലങ്ങളിൽ ഹിറ്റ് നായകനായിരുന്നു മധു.ബിഗ് സ്ക്രീനിലും,മിനിസ്‌ക്രീനിലെ സജീവമാവുകയും പിന്നീട് തിരിച്ചു വരുന്നവർക്കും പറയാൻ വലിയ ഒരു കഥതന്നെ കാണും.എന്തുകൊണ്ടാണ് എത്രയും വലിയൊരു ഭാഗ്യത്തിൽ നിന്നും ഇടവേള എടുക്കുന്നത് എന്ന ചിന്ത എല്ലവർക്കും തന്നെ ഉണ്ടാകാറുണ്ട് അതുപോലെ ആണ് എവിടെയും.എന്നാൽ താരം ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണിപ്പോൾ. മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമായിരുന്നു നടൻ മധു.താരത്തിന് പണ്ടുമുതലേ വളരെ ഏറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു ഉണ്ടായിരുന്നത്.തെണ്ണൂറുകളിൽ താരം സജീവമായിരുന്നത്. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നിന്ന താരമായിരുന്നു മധു മേനോൻ.എന്നാൽ പെട്ടന്നായിരുന്നു താരം അപ്രത്യക്ഷമായത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും താരം നിറ സാന്നിധ്യമായിരുന്നു.ഹിന്ദി തെലുങ്ക്,മലയാളം എന്നി ഭാഷകളിൽ താരം തന്റേതായ അഭിനയം കാഴ്ചവെച്ചു.വളരെ മികച്ച കഥാപാത്രങ്ങൾ ആണ് താരം ചെയ്തതും.

2016 ല്‍ തിലോത്തമ എന്ന സിനിമയിലൂടെ തിരിച്ച് വരവ് നടത്തിയ മധു വീണ്ടും അഭിനയ ജീവിതത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. പതിനാല് വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്ന മധു മേനോന്‍ തിരിച്ച് വരികയാണ്.അതിനുള്ള കാരണവും താരം വ്യക്തമാകുകയാണ്.അക്കാലത്ത് മികച്ചൊരു യുവനടനായി വിലയിരുത്തപ്പെട്ടിരുന്ന മധുവിന് സംഭവിച്ചത് നല്ല കാര്യങ്ങളല്ലായിരുന്നു. പതിനാല് വര്‍ഷം എന്ത് കൊണ്ട് സിനിമയില്‍ നിന്നും മാറി നിന്നത് എന്ന ചോദ്യത്തിന് താരമിപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമയിലെ ചതിക്കുഴികളില്‍ വീണ് പോയതിനെ കുറിച്ചുമെല്ലാം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മധു മേനോന്‍ പറഞ്ഞിരിക്കുകയാണ്.

അച്ഛൻ എം.ജി.കെ നായർ ആദ്യം റെയിൽവേയിലായിരുന്നു. പിന്നീട് അഗ്രിക്കൾചർ ഡയറക്ടറായി. പാലക്കാടാണ് നാട്. പക്ഷേ, അച്ഛന്റെ ജോലിയുടെ ഭാഗമായി ഞങ്ങൾ പല സ്ഥലങ്ങളിലായിരുന്നു. ഞാൻ ജനിച്ചത് കർണാടകയിലെ ഹൂഗ്ലിയിൽ ആണ്. ആറു മാസം പ്രായമുള്ളപ്പോൾ ഹൈദരാബാദിലേക്ക് പോയി. അവിടെ നിന്നു ഡൽഹി. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോൾ പരസ്യ ചിത്രങ്ങളിൽ സജീവമായി. പഠനം പൂർത്തിയാക്കും മുമ്പേ മുഴുവൻ സമയ അഭിനയ ജീവിതത്തിലേക്കു കടന്നിരുന്നു.1991–ൽ ഒരു ജീൻസിന്റെ പരസ്യത്തിൽ അഭിനയിച്ചു. അതാണ് തുടക്കം. അതേ വർഷം തന്നെ ഒരു ഡോക്യുമെന്ററിയിലും ഒരു തെലുങ്ക് സിനിമയില്‍ പാട്ടു രംഗത്തിലും അഭിനയിച്ചു. അതിനുശേഷം മദ്രാസിലേക്കു വന്നു. 92 ല്‍ ആണ് മലയാളത്തിലെ എന്റെ ആദ്യ ടെലിവിഷൻ പ്രോഗ്രാം ചെയ്തത്, ‘സിനിമ സിനിമ’ എന്ന പേരിൽ. ശേഷം 92–93 ൽ ‘കഥ തുടരുന്നു’ എന്ന സീരിയൽ. പിന്നീട് മലയാളത്തിൽ ‘മഴവിൽ കൂടാരം’, തെലുങ്കിൽ സഹനായകനായി രണ്ടു സിനിമകൾ എന്നിവയിലും അഭിനയിച്ചു. 1994 ൽ ‘എഴു മുഖങ്ങൾ’ എന്ന സീരിയലിൽ നായകനായി. അതു ബ്രേക്കായി. തുടർന്ന് ‘പേയിങ് ഗസ്റ്റ്’. അതിലും നായകനായിരുന്നു. 98 ൽ ‘പ്യാസി ആത്മാ’ എന്ന ഹിന്ദി ചിത്രത്തിലും നായകനായി. തമിഴ് സീരിയലുകളും ചെയ്തു. അക്കാലത്ത് സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതു ചെയ്യും ഇതു ചെയ്യില്ല എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല.

അക്കാലത്ത് സിനിമയും സീരിയലും ഒന്നിച്ച് കൊണ്ട് പോവുകയായിരുന്നു. ഇത് ചെയ്യും, ഇത് ചെയ്യില്ല, എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. 99 ല്‍ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിന് ശേഷവും ‘ദൈവത്തിന്റെ മക്കള്‍’ എന്ന സീരിയില്‍ കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍, തുടങ്ങിയ സിനിമകള്‍ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാന്‍ നായകനായ ഗാന്ധര്‍വ്വരാത്രി എന്ന സിനിമ വന്നത്. അത് കരിയര്‍ മറ്റൊരു വഴിക്കാക്കി.മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകന്‍. ഒരു മുഖ്യധാരാ സിനിമയില്‍ ഷൂട്ട് തുടങ്ങിയ ഗന്ധര്‍വ്വരാത്രി പക്ഷേ തിയേറ്ററിലെത്തിയത് എ പടം എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തില്‍ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്ന് വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയര്‍ തകര്‍ന്ന് തിരിച്ച് പോയി.

ഞാന്‍ ഉള്‍പ്പെടുന്ന ഒരു മോശം സീന്‍ പോലും ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. സിനിമ മൊത്തമായാലും അത്ര പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷേ ലേബല്‍ ഇതായി പോയി. ആ കാലഘട്ടത്തില്‍ പലര്‍ക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോള്‍ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററില്‍ സിനിമ കാണാന്‍ പോയി. പക്ഷേ ഗെയിറ്റില്‍ സെക്യൂരിറ്റി അമ്മയെ തടഞ്ഞു. സ്ത്രീകളെ കയറ്റി വിടാന്‍ പറ്റില്ല എന്ന് പറഞ്ഞു. അവര്‍ സിനിമ കാണണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.

കോലാഹലം ഉണ്ടായത്ര പ്രശ്‌നങ്ങളൊന്നും ആ സിനിമയില്‍ ഇല്ലെന്നും ഞാന്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്ക് ബോധ്യമാകണം എന്ന് തോന്നി. അതിന് ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകള്‍ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന ഞാന്‍ നായകനാകുന്ന സ്വരരാഗ ഗംഗ എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ ആ സിനിമ റിലീസ് ആയില്ല. അത് റിലീസ് ആയെങ്കില്‍ കരിയര്‍ മറ്റൊന്ന് ആകുമായിരുന്നെന്നും മധു മേനോന്‍ പറയുന്നു.

2002 മുതല്‍ 2016 വരെയുള്ള പതിനാല് വര്‍ഷം ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നു. അമ്മ കാര്‍ത്തികയ്ക്ക് അസുഖം വന്ന് കിടപ്പിലായപ്പോള്‍ പരിചരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ബ്രേക്ക് എടുത്തത്. 2004 ജൂണില്‍ അമ്മ മരിച്ചു. പിന്നീട് നൃത്തത്തിലും മ്യൂസിക് ആല്‍ബങ്ങളിലും മാത്രമായി ശ്രദ്ധ. ഒപ്പം നല്ല വേഷവുമായി സിനിമയിലേക്ക് മടങ്ങി വരാന്‍ വര്‍ക്കൗട്ടുകളും തുടങ്ങി. എനിക്ക് തോന്നുന്നത് ആ പതിനാല് വര്‍ഷം പ്രേക്ഷകര്‍ എന്നെ മറക്കാതിരുന്നത് ആല്‍ബങ്ങള്‍ കാരണമാണെന്നാണ്. 2016 ല്‍ തിലോത്തമ എന്ന സിനിമയിലൂടെ തിരിച്ച് വരവ്. ഇപ്പോള്‍ തെലുങ്കിലും മലയാളത്തിലും സീരിയലുകളില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. നൃത്ത വേദികളിലും നല്ല തിരക്കുണ്ട്. നൃത്തം ചെറുപ്പത്തിലെ ചെയ്യുന്നുണ്ട്.

2006 ലായിരുന്നു സീരിയല്‍ നടി അനിതയുമായി വിവാഹം കഴിച്ചത്. തങ്ങളുടേത് പ്രണയം എന്ന് പറായന്‍ പറ്റില്ലെന്നും പരസ്പരം മനസ് തുറന്ന് സംസാരിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും മധു പറയുന്നു. ഞങ്ങള്‍ക്ക് തനിമ എന്നൊരു മോള്‍ ഉണ്ട്. മോള്‍ ജനിച്ച ശേഷം ഞാനും അനിതയും കൂടി കുഞ്ഞിന്റെ അടുത്ത് നിന്ന് മാറി നില്‍ക്കാവുന്ന ഒരു സാഹചര്യം ആയിരുന്നില്ല. അതും ബ്രേക്ക് നീളാന്‍ കാരണമായി. മോളിപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. അനിത ഇപ്പോള്‍ മലയാളത്തിലെ സ്ത്രീപഥം എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകാണ്.മധു മാത്രമല്ല അനിതയും നേരത്തെ തന്നെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.ഏവർക്കും വളരെ ഇഷ്ട്ടപെട്ട സീരിയൽ ആണ് സ്ത്രീപഥം.അതിലാണ് മധുവിന്റെ ഭാര്യ ഇപ്പോൾ അഭിനയിക്കുന്നത്.നല്ല കഥാപാത്രവുമായി ഉണ്ടാണ് തന്നെ മധുവും പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

madhu talk about his 14 year life

Continue Reading
You may also like...

More in Malayalam

Trending

Recent

To Top