Malayalam
“ഞാന്‍ കട്ട മമ്മൂക്ക ഫാനാണ്”!അതുകൊണ്ട് ആ സമയത്ത് വല്ലാത്ത എക്‌സൈറ്റ്‌മെന്റായിരുന്നു; സമീറ സനീഷ് പറയുന്നു!
“ഞാന്‍ കട്ട മമ്മൂക്ക ഫാനാണ്”!അതുകൊണ്ട് ആ സമയത്ത് വല്ലാത്ത എക്‌സൈറ്റ്‌മെന്റായിരുന്നു; സമീറ സനീഷ് പറയുന്നു!
മലയാള സിനിമയിലെ കിടിലൻ ലുക്കുള്ള പ്രേക്ഷകരുടെ മനം കവരുന്ന നടനാണ് മെഗാസ്റ്റാർ മമ്മുട്ടി.എപ്പഴും വളരെ വെത്യസ്തമായ കോസ്റ്റ്യൂമുകളാണ് താരം ധരിക്കാറുള്ളത്.ഏത് തരം വസ്ത്രങ്ങളും ഇണങ്ങുന്ന നടനും കൂടെയാണ് മമ്മുട്ടി.സിനിമയിൽ പോലും താരത്തിന്റെ സ്റ്റൈലും വസ്ത്രാടരാനാവും അനുകരിക്കുന്നവർ ഏറെ ആണ്.അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മലയാളത്തിലെ മുന്‍നിര കോസ്റ്റ്യും ഡിസൈനറായ സമീറ സനീഷ് നടനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.
കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് സമീറ മമ്മൂക്കയെക്കുറിച്ച് തുറന്നുപറഞ്ഞത്. മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കാനായത് തന്റ ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്ന് സമീറ പറയുന്നു. “ഞാന്‍ കടുത്ത മമ്മൂക്ക ഫാനാണ്. ഡാഡികൂള്‍ സമയത്ത് വല്ലാത്ത എക്‌സൈറ്റ്‌മെന്റായിരുന്നു. വര്‍ഷങ്ങളായി മലയാളികളുടെ ഫാഷന്‍ ഐക്കണ്‍ ആണല്ലോ മമ്മൂക്ക.
ഏത് ഡ്രസിട്ടാലും ആ ശരീരത്തില്‍ ചേരും എന്നതാണ് എറ്റവും വലിയ പ്രത്യേകത. മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ കടുത്ത വെല്ലുവിളി നേരിടുക. എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ ഒരു സമ്പന്നനായ വ്യക്തിയാണെന്നേ തോന്നു,. അതുകൊണ്ടു തന്നെ അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്യുമ്പോള്‍ പരമാവധി ഡള്‍ ആക്കിയിട്ടാണ് കൊടുക്കാറ്. വളരെ സോഫ്റ്റായിട്ടുളള മെറ്റീരിയലാണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടം. അഭിമുഖത്തില്‍ സമീറ സനീഷ് തുറന്നുപറഞ്ഞു.
about mammootty
