Malayalam
ആ ചിരിയാണ് മലയാളികളുടെ അഹങ്കാരം;വൈറലായി മെഗാസ്റ്റാറിൻറെ ചിത്രം!
ആ ചിരിയാണ് മലയാളികളുടെ അഹങ്കാരം;വൈറലായി മെഗാസ്റ്റാറിൻറെ ചിത്രം!
By
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മുട്ടി.താരത്തിൻറെ ചിത്രങ്ങൾക്കൊക്കെ തന്നെയും വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നതൊക്കെയും.മമ്മുട്ടിയുടേതായി ഇറങ്ങുന്ന ചിത്രങ്ങൾക്കൊക്കെയും വളരെ ഏറെ ആകാംക്ഷയാണ് പ്രേക്ഷകർക്ക്.അന്നും ഇന്നും താരത്തിന് ഏറെ ആരാധകരാണ്.മലയാള സിനിമയുടെ നേടും തൂൺ കൂടെയാണ് മമ്മുട്ടി.താരത്തിൻറെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.സിനിമയിലെ മമ്മുട്ടിയുടെ ആ ജീവിതവും ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ആ ഗ്ലാമറുമൊക്കെ ഇന്നും ആരാധകർക്കിടയിൽ സ്വകാര്യ അഹങ്കാരമാണ്.മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. എല്ലാ തരം സിനിമകളും ചെയ്തുകൊണ്ടാണ് മമ്മൂക്ക പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. സിനിമയിലെന്ന പോലെ വൃക്തി ജീവിതത്തിലും സൗഹൃദങ്ങളെല്ലാം കാത്തുസൂക്ഷിക്കാറുളള താരമാണ് അദ്ദേഹം.
പുതിയ ചിത്രങ്ങളുടെ ചടങ്ങുകളില്‍ എല്ലാം മുഖ്യാതിഥിയായി മമ്മൂക്ക പങ്കെടുക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും ഇത്തരം ചടങ്ങുകളിലെല്ലാം പങ്കെടുക്കാന്‍ മമ്മൂക്ക സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം നടന്ന സ്റ്റാന്‍ഡ് അപ്പ് ട്രെയിലര്‍ ലോഞ്ച് ചടങ്ങിലും മുഖ്യാതിഥിയായി മെഗാസ്റ്റാര്‍ പങ്കെടുത്തിരുന്നു. മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. നിമിഷ സജയന്‍, രജിഷ വിജയന്‍ തുടങ്ങിയവരാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.
മമ്മൂക്കയ്‌ക്കൊപ്പം സിനിമയുടെ നിര്‍മ്മാതാക്കളായ ബി ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്റ്റാന്‍ഡ് അപ്പിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. സ്റ്റാന്‍ഡ് അപ്പ് ഓഡിയോ ലോഞ്ചില്‍ നിന്നുളള മമ്മൂക്കയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.വേദിയില്‍ ആരോ സംസാരിക്കുന്ന സമയത്ത് സദസിലിരുന്ന് പ്രോല്‍സാഹിപ്പിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മമ്മൂക്കയെ ആണ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റാന്‍ഡ് ആപ്പ് ട്രെയിലര്‍ ലോഞ്ചില്‍ നിന്നുളള മമ്മൂക്കയുടെ പുതിയ വീഡിയോ ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു. പുതിയ ചിത്രമായ മാമാങ്കത്തിന്റെ തിരക്കുകള്‍ക്കിടെയാണ് മമ്മൂക്ക എത്തിയത്.
സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളം പതിപ്പിനൊപ്പം തന്നെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകകളും പുറത്തിറങ്ങുന്നുണ്ട്. നവംബര്‍ 21നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാമാങ്കത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.മാമാങ്കത്തിന് പുറമെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മമ്മൂക്ക മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അജയ് വാസുദേവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂക്കയുടെ ഷൈലോക്ക് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൈലോക്കിന് പുറമെ കേരള മുഖ്യമന്ത്രിയായി മെഗാസ്റ്റാര്‍ എത്തുന്ന വണ്‍ എന്ന ചിത്രവും വരാനിരിക്കുകയാണ്. ബോബി സഞ്ജയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്യുന്നത്.
about mammootty
