Connect with us

മാമാങ്കം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു!

Malayalam

മാമാങ്കം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു!

മാമാങ്കം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു!

ആരാധകർ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം.കുറച്ചു ദിവസം മുൻപാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.എപ്പളും ഇപ്പോൾ ചിത്രം വലിയ വിവാദങ്ങൾക്ക് വഴിതെളിക്കുകയാണ്.ചിത്രം ഡീഗ്രേഡിങ് നേരിടുന്നു എന്ന വാർത്തകൾ ഉയർന്നതിന് പിന്നാലെ ഇപ്പോളിതാ ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ പതിപ്പാണ് പ്രചരിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം ടൊറന്റില്‍ എത്തുകയായിരുന്നു. തമിഴ് റോക്കേഴ്‌സാണ് ചിത്രം പുറത്ത് വിട്ടത്. അവര്‍ തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നതും.

45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലായ് റിലീസ് ചെയ്ത ചിത്രം ഈ മാസം 12നാണ് തിയേറ്ററുകളില്‍ എത്തിയത്.വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. കേരളപോലീസിന്റെ സൈബര്‍ഡോം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചിത്രം നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആംഭിച്ചു.

മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനംചെയ്ത മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിച്ചത്. സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും കുടിപ്പകയുടെ ചരിത്രത്തിലൂന്നിയാണ് മാമാങ്കം കഥപറയുന്നത്.

about mamangam movie

More in Malayalam

Trending

Recent

To Top