തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ‘മാമാങ്കം’. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം പദ്മകുമാറാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രന്‍ മലയാള ചിത്രമാണ് മാമാങ്കമെന്ന് ജീത്തു ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘മാമാങ്കം കണ്ടു… ചാവേറുകളുടെ ചരിത്രത്തോട് നീതി പുലര്‍ത്തി, മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രന്‍ മലയാള ചിത്രം സമ്മാനിച്ച മമ്മൂക്കയ്ക്കും പത്മകുമാറിനും കാവ്യ ഫിലിം കമ്പനിക്കും അഭിനന്ദനങ്ങള്‍…’ ജീത്തു ജോസഫ് കുറിപ്പില്‍ പറഞ്ഞു.
എം. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്. ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാന്, മാസ്റ്റര്‍ അച്യുതന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത്് എം. ജയചന്ദ്രന് ആണ്.ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
മലയാളം ബിഗ് ബോസ് മുൻ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് മുന്നോട്ട് പോകുന്നത്. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരും പരിചയമില്ലാത്തതുമായ താരങ്ങളായിരുന്നു ഇത്തവണ...
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്. കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തി....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റില്‍ നിന്ന് തനിക്ക് സംരക്ഷണം വേണമെന്ന ആവശ്യവുമായി കോടതിയെ പ്രതിയോട്, പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം...