Malayalam
മാമാങ്കത്തിന് ശേഷം ഹോളിവുഡിൽ ചിത്രം ചെയ്യാനൊരുങ്ങി വേണു കുന്നപ്പിള്ളി;ചിത്രത്തിന്റെ പേര് തന്ന സൂപ്പർ!
മാമാങ്കത്തിന് ശേഷം ഹോളിവുഡിൽ ചിത്രം ചെയ്യാനൊരുങ്ങി വേണു കുന്നപ്പിള്ളി;ചിത്രത്തിന്റെ പേര് തന്ന സൂപ്പർ!
മാമാങ്കത്തിന് ശേഷം ഹോളിവുഡിൽ ചിത്രം ചെയ്യാനൊരുങ്ങി വേണു കുന്നപ്പിള്ളി. ഏറ്റവും പുതിയതായി അദ്ദേഹം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു മാമാങ്കം.ചിത്രം വൻ വിജയമായ സാഹചര്യത്തിലാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വേണു കുന്നപ്പിള്ളി നടത്തിയിരിക്കുന്നത്.
‘ആഫ്റ്റര്‍ മിഡ്‌നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തും. കാവ്യ ഫിലിംസിന്റെ ബാനറില്‍ മാമാങ്കത്തിന് മുന്നേ നിര്‍മ്മിച്ച ചിത്രമാണ് ഇത്. നിര്‍മാതാവിനെ ഒരുഘട്ടത്തിലും പരീക്ഷിക്കുന്ന രീതിയല്ല ഹോളിവുഡിലേത് എന്നാണ് വേണു കുന്നപ്പിള്ളി പറയുന്നത്. കൃത്യമായ ആസൂത്രണത്തില്‍ പറയുന്ന ദിവസം തന്നെ ചിത്രത്തിന്റെ ജോലികള്‍ അണിയറ പ്രവര്‍ത്തകര്‍ തീര്‍ക്കുമെന്നും വേണു പറയുന്നു.
മമ്മൂട്ടി മുഖ്യ കഥാപാത്രത്തിൽ എത്തിയ മാമാങ്കം ആദ്യ ദിനം തന്നെ ചിത്രം 23 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.
venu kunnappilly new film
