Malayalam
മോഹന്‍ലാലിനെ നായകനാക്കി ഒരു പട്ടാള ചിത്രം കൂടി;വെളിപ്പെടുത്തി മേജർ രവി!
മോഹന്‍ലാലിനെ നായകനാക്കി ഒരു പട്ടാള ചിത്രം കൂടി;വെളിപ്പെടുത്തി മേജർ രവി!
മേജര്‍ രവി ഒരു പട്ടാള ചിത്രം കൂടി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നത് ഇങ്ങനെ. തന്‍റെ പിറന്നാള്‍ ദിനത്തില്‍ നടത്തിയ ഫേസ്ബുക്ക് ലൈവിനിടെയാണ് ആരാധകന്‍റെ ചോദ്യം.’ദൈവം അനുഗ്രഹിക്കട്ടെ. ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം’, ആരാധകന്‍റെ ചോദ്യത്തിന് മേജര്‍ രവി മറുപടി പറഞ്ഞു.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ , കര്‍മ്മയോദ്ധ, 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് എന്നീ ചിത്രങ്ങള്‍ മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്‍തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി മിഷന്‍ 90 ഡെയ്‍സ് എന്ന ചിത്രവും പൃഥ്വിരാജിനെ നായകനാക്കി പിക്കറ്റ് 43 എന്ന ചിത്രവും മേജര്‍ രവി സംവിധാനം ചെയ്‍തിട്ടുണ്ട്. ബെന്നി പി നായരമ്ബലത്തിന്‍റെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യുന്നതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മേജര്‍ രവി പറഞ്ഞിരുന്നു.
about major ravi
