Social Media
മമ്മുട്ടിയുടെ ഈ നായിക ഇപ്പോൾ എവിടെയാണെന്നറിയാമോ;വൈറലായി ചിത്രങ്ങൾ!
മമ്മുട്ടിയുടെ ഈ നായിക ഇപ്പോൾ എവിടെയാണെന്നറിയാമോ;വൈറലായി ചിത്രങ്ങൾ!
By
മലയാള സിനിമയിൽ വളരെ ഏറെ ശ്രേദ്ധേയമായ ചിത്രമായിരുന്നു അപരിചിതൻ.മലയാളികൾ ഇന്നും ഇഷ്ട്ടമുള്ള ഗാനങ്ങളിൽ ഏറെ കേട്ടുകൊണ്ടിരിക്കുന്ന ഗാനം കൂടെ ഉണ്ട് ഈ ചിത്രത്തിൽ.മമ്മുട്ടി നായകനായ ചിത്രത്തിൽ വൻ താരനിരതന്നെ അണിനിരന്നിട്ടുണ്ട്.ചിത്രത്തിൽ നാല് നായികമാരിൽ ഒരാളായിരുന്നു മഹി വിജ്.ഒരു പ്രേത ചിത്രമായിരുന്നു അത്.വളരെ മികച്ച കഥാപാത്രത്തെ ആണ് അന്ന് മഹി അവതരിപ്പിച്ചത്.
മമ്മൂട്ടി നായകനായെത്തിയ അപരിചിതനിലൂടെയാണ് മഹി വിജ് മലയാളത്തിലേക്ക് എത്തിയത്. കാവ്യ മാധവനും കാര്‍ത്തികയും മന്യയുമുള്‍പ്പടെ നാല് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
2004 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. കല്യാണി എന്ന കഥാപാത്രത്തെയായിരുന്നു മഹി അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു മഹിക്ക് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈ മോഡലായ മഹി ടെലിവിഷന്‍ പരിപാടികളിലൂടെയായിരുന്നു അരങ്ങേറിയത്. ഭര്‍ത്താവായ ജയ് ബനുഷാലിക്കൊപ്പം നാച്ച് ബലിയെ 5ാം സീസണില്‍ മഹിയും എത്തിയിരുന്നു. ഇവരായിരുന്നു പരിപാടിയില്‍ വിജയിച്ചത്. റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് മഹി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. സിനിമാജീവിതത്തിനും കുടുംബത്തിനും തുല്യപ്രാധാന്യമാണ് താരം നല്‍കുന്നത്. അടുത്തിടെയായിരുന്നു താരം ജീവിതത്തില്‍ വീണ്ടും കുഞ്ഞതിഥി എത്തുകയാണെന്ന് അറിയിച്ചത്.
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയില്‍ ടെലിവിഷന്‍ പരിപാടികളില്‍ നിന്നും താരം മാറി നിന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഈ താരം എത്താറുണ്ട്. കാത്തിരിപ്പിനൊടുവിലെത്തിയ മകളുടെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് മക്കള്‍ക്കൊപ്പമുള്ള ചിത്രം മഹി വിജ് പോസ്റ്റ് ചെയ്തത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ് പെണ്‍മക്കള്‍, ദൈവം നല്‍കിയ സമ്മാനം , രണ്ട് പെണ്‍കുട്ടികളുടെ അമ്മയായതില്‍ താന്‍ സന്തോഷവതിയാണെന്നും മഹി കുറിച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരത്തിന് സ്‌നേഹാശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.കുറിപ്പും ചിത്രങ്ങളും ഒരുപാട് ഇഷ്ടമായി ആരാധകര്‍ക്ക്. ലൈക്കുകളും ക്യൂട്ട്, ടച്ച്‌വുഡ് തുടങ്ങിയ കമന്റുകളും വാരിക്കോരി നല്‍കിയിട്ടുമുണ്ട് അവര്‍.
about mahi vij
