Malayalam
ഗായികയായും തിളങ്ങാനൊരുങ്ങി മാധുരി!
ഗായികയായും തിളങ്ങാനൊരുങ്ങി മാധുരി!
അഭിനയത്തിൽ തുടങ്ങി പിന്നീട് സംവിധായകരായും നിർമാതാക്കളായും പിന്നിണി ഗായകരായും ഒക്കെ എത്താറുണ്ട്.അതുപോലെ ഇപ്പോളിതാ അഭിനയ രംഗത്ത് നിന്നും ഒരു പാട്ടുകാരിയെ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മാധുരിയാണ് ഗായികയായും തിളങ്ങാനൊരുങ്ങുന്നത്. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന് ബോബന് സാമുവലിന്റെ അല്മല്ലുവിലാണ് മാധുരി പാടുന്നത്.
മാധുരിയുടെ യൂട്യൂബ് ചാനലില്‍ മാധുരിയുടെ ഗാനം കേള്‍ക്കാന്‍ ഇടയായ സംവിധായകന് ബോബന് സാമുവല്‍ മാധുരിയെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.രഞ്ജിന് രാജിന്റെ സംഗീത സംവിധാനത്തില്‍ ഒരു റെട്രോ ടൈപ്പ് സോങാണ് മാധുരി ആലപിച്ചിരിക്കുന്നത്. സിനിമയിലെ ഗാന രംഗത്തിലും മാധുരി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. മലയാളികളുടെ ഇഷ്ട്ടനടിയായ നമിത പ്രമോദ് അല്‍മല്ലുവില്‍ നായികയാകുമ്പോള്‍ നവാഗതനായ ഫാരിസാണ് നായകന് .
ദുബായ്- അബുദാബി ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചു ചിത്രീകരിച്ച ഈ ചിത്രം സമകാലീന പ്രവാസ ലോകത്തെ ഒരു മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാനൊരുങ്ങുന്നത്. മിയ, സിദ്ധിഖ്, ലാല്‍, പ്രേം പ്രകാശ്, മിഥുന് രമേശ്,ധര്മ്മജന് ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രഞ്ജിന് രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
about maduri joseph actress
