Connect with us

ഷൂട്ടിംഗ് മുടങ്ങാന്‍ കാരണം ഷെയിന്‍ സഹകരിക്കാത്തതുകൊണ്ട്,വെളിപ്പെടുത്തലുമായി വെയില്‍ സംവിധായകന്‍.. ഷെയ്ൻ ഒരു ദിവസം അഭിനയിച്ചത് 45 മിനുട്ട് മാത്രം…

Malayalam

ഷൂട്ടിംഗ് മുടങ്ങാന്‍ കാരണം ഷെയിന്‍ സഹകരിക്കാത്തതുകൊണ്ട്,വെളിപ്പെടുത്തലുമായി വെയില്‍ സംവിധായകന്‍.. ഷെയ്ൻ ഒരു ദിവസം അഭിനയിച്ചത് 45 മിനുട്ട് മാത്രം…

ഷൂട്ടിംഗ് മുടങ്ങാന്‍ കാരണം ഷെയിന്‍ സഹകരിക്കാത്തതുകൊണ്ട്,വെളിപ്പെടുത്തലുമായി വെയില്‍ സംവിധായകന്‍.. ഷെയ്ൻ ഒരു ദിവസം അഭിനയിച്ചത് 45 മിനുട്ട് മാത്രം…

സിനിമ തർക്കത്തിൽ ഷെയിൻ നിഗത്തിനെതിരെ പ്രതികരണവുമായി വെയിൽ സിനിമയുടെ സംവിധായകൻ ശരത്‌ മേനോൻ. ഷെയിൻ പല ഘട്ടങ്ങളിലും സിനിമയുമായി സഹകരിച്ചിരുന്നില്ല. സെറ്റിൽ ഒരുവിധ സമ്മർദ്ദവും നൽകിയിട്ടില്ല. ഷെയിനിന്റെ നിസ്സഹകരണം കാരണമാണ് പലപ്പോഴും ചിത്രീകരണം മുടങ്ങിയതെന്നും വാർത്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ശരത് ശനിയാഴ്ച എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായി ഷെയിൻ ഒത്തുതീർപ്പുചർച്ച നടത്തിയിരുന്നു. വെയിൽ സിനിമയ്‌ക്ക് 15 ദിവസമാണ് ചർച്ചയിൽ സംവിധായകൻ ആവശ്യപ്പെട്ടതെന്നും സെറ്റിലെത്തിയപ്പോൾ 24 ദിവസത്തെ ഷൂട്ട് വേണമെന്നു പറഞ്ഞതായാണ്‌ ഷെയ്‌ൻ പറയുന്നത്‌. ഇതിനുപിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.

ഒരു ദിവസം 18 മണിക്കൂർ വരെ അഭിനിയിക്കുന്നുവെന്ന ഷെയ്നിന്റെ വാദം ശരിയല്ല. പരമാവധി ഒരു ദിവസം 45 മിനിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഷെയ്ൻ ഹോട്ടലിൽ കഴിയുന്ന സമയവും കാരവനിൽ കഴിയുന്ന സമയവും അഭിനയിക്കുന്ന സമയമായി കൂട്ടാൻ കഴിയില്ല. അഭിനയിച്ച സമയത്തിന് കൃത്യമായ ക്യാമറാ ലോഗ് ഉണ്ട്. ഇത് ഫെഫ്ക്കക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയ്ക്കും നൽകിയിട്ടുണ്ട്. ആദ്യത്തെ ചർച്ചയിൽ 15 ദിവസത്തെ ഡേറ്റ് നൽകിയെങ്കിലും അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഷെയിൻ ഷൂട്ടിങ്‌ നിർത്തി പോയി. അഞ്ചുദിവസവും ഷെയിൻ ചിത്രീകരണത്തോട്‌ സഹകരിച്ചിരുന്നില്ല. ഷെയിനിനായി മണിക്കൂറുകളോളം സെറ്റിൽ കാത്തിരിക്കേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിർമാതാക്കൾക്ക്‌ വന്ന നഷ്ടം ഷെയിൻ നികത്തണമെന്ന്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തത്‌.

ഷെയിന്‍ നിഗത്തിന് സിനിമയോട് പ്രതിബദ്ധതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. . ഷെയിന്‍ വിചാരിച്ചിരുന്നെങ്കില്‍ വിവാദം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമായിരുന്നു, നടന്‍മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനം. നിര്‍മാതാക്കളുടെ പ്രശ്‌നങ്ങളും നടന്മാര്‍ മനസിലാക്കണമെന്നും കമല്‍ പറഞ്ഞു.

ഷെയിനെ വിലക്കിയാല്‍ ആദ്യം അതിനെതിരെ പ്രതികരിക്കുന്നത് താനായിരിക്കുമെന്നും കമല്‍ വ്യക്തമാക്കി.വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഷെയ്ന്‍ അമ്മ ഭാരവാഹികളോട് സമയം ചോദിച്ചിട്ടുണ്ട്. 3 ദിവസത്തിനകം കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് അമ്മയുടെ ഭാരവാഹികള്‍ നല്‍കുന്ന സൂചന. വെയില്‍ , ഖുര്‍ബാനി, ഉല്ലാസം എമ്മീ സിനിമകള്‍ മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന, ഷെയിനിന് സിനിമയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.ഇടവേള ബാബു നിര്‍മ്മാതാക്കളുടെ പ്രതിനിധിയെ പോലെയാണ് പെരുമാറിയതെന്ന ആക്ഷേപമാണ് താരങ്ങള്‍ക്കുള്ളത്. ഇക്കാര്യം സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമവായത്തിന് ലാല്‍ തന്നെയിപ്പോള്‍ മുന്‍കൈ എടുത്തിരിക്കുന്നത്.

നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ലാലിന്റെ ശ്രമം. മോഹന്‍ലാല്‍ തങ്ങളോടൊപ്പം ആണെന്ന് ഷെയിന്‍ നിഗത്തിന്റെ മാതാവ് സുനിലാ ഹബീബും വെളിപ്പെടുത്തിയിട്ടുണ്ട്. ലാലുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു അവരുടെ പ്രതികരണം. ഇടവേള ബാബുവില്‍ നിന്നും നീതി കിട്ടില്ലന്ന് കണ്ടാണ് സുനിലാ ഹബീബ് ലാലിനെ സമീപിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.നിലവില്‍ പ്രതിസന്ധിയിലായ വെയില്‍, കുര്‍ബാനി സിനിമകള്‍ ഷെയിന്‍ പൂര്‍ത്തിയാക്കുമെന്ന നിര്‍ദ്ദേശം മോഹന്‍ലാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഈ സിനിമ ഉപേക്ഷിച്ച നടപടി പിന്‍വലിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നതാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഷെയിന്‍ നിഗത്തിന്റെ ഭാഗത്ത് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും വിലക്കിയ നടപടി അംഗീകരിക്കില്ലന്ന നിലപാടിലാണ് താര സംഘടന. ഇക്കാര്യത്തില്‍ സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ഒറ്റക്കെട്ടാണ്. നടന്‍ സലീം കുമാറും, ജോയ് മാത്യുവും പരസ്യമായാണ് വിലക്കിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
വിലക്കിന് പിന്നില്‍ ഷെയിനിന്റെ ഭാവി നശിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും താരങ്ങള്‍ സംശയിക്കുന്നുണ്ട്.ഒരു സംവിധായകന്‍ പുറത്ത് വിട്ട തെളിവുകളാണ് ഇത്തരമൊരു സംശയത്തിന് ആധാരമായിരിക്കുന്നത്.

സംവിധായകന്‍ സാജിദ് യഹിയ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. ഷെയ്‌നെതിരെ പെയിഡ് ന്യൂസ് നല്‍കാന്‍ ബന്ധപ്പെട്ട ഒരു വ്യക്തിയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം പങ്കുവച്ചാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വെളിപ്പെടുത്തലാണ് ഷെയിനിനിപ്പോള്‍ തുണയായിരിക്കുന്നത്.അതേസമയം ഷെയിനിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സര്‍ക്കാറും നിലവില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും വിലക്ക് അംഗീകരിക്കില്ലന്നാണ് നിയമമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം

നടൻ സിദ്ധിഖിൻ്റെ മധ്യസ്ഥതയിൽ നടന്ന ചര്‍ച്ചയിൽ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കാൻ സഹകരിക്കുമെന്ന് ഷെയ്ൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.അമ്മയുമായുള്ള വിവിധ വിഷയങ്ങളിൽ മുമ്പും സിദ്ധിഖ് നിര്‍ണായക ഇടപെടൽ നടത്തിയിട്ടുണ്ട്. ഇന്നലെ രാത്രി സിദ്ധിഖിൻ്റെ ആലുവയിലെ വസതിയിലാണ് ചര്‍ച്ച നടന്നത്. ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് ചര്‍ച്ചയിൽ അമ്മ സംഘടനയെ പ്രതിനിധീകരിച്ചത്. മുടങ്ങിയ സിനിമകളായ വെയിൽ, കുര്‍ബാനി, ഉല്ലാസം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാൻ സഹകരിക്കുമെന്ന് ഷെയ്ൻ അമ്മ ഭാരവാഹികളെ അറിയിച്ചു. അമ്മ ഭാരവാഹികള്‍ ഉടൻ ഫെഫ്കയുമായി ചര്‍ച്ച നടത്തും. ചര്‍ച്ചകളിലെ തീരുമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കാനാണ് അമ്മ ഭാരവാഹികളുടെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്ൻ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിഷയത്തിൽ അമ്മ ഇടപെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജസ്ഥാനിലെ അജ്മീറിലായിരുന്ന നടൻ ഷെയ്‍ൻ നിഗം രണ്ട് ദിവസം മുമ്പാണ് കേരളത്തിൽ എത്തിയത്. നവംബര്‍ 28 നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഷെയൻ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കുമെന്നും ഇതുവരെ ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കുമെന്നും പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഈ പണം നൽകാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നായിരുന്നു അസോസിയേഷൻ്റെ നിലപാട്.

veyil director about shane nigam

More in Malayalam

Trending

Recent

To Top