Malayalam
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ വിവാഹിതനാകുന്നു; വധുവിനെ കാണണ്ടെ!
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ വിവാഹിതനാകുന്നു; വധുവിനെ കാണണ്ടെ!
കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ മലയാളികളുടെ മനം കവര്‍ന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹ നിചയം കഴിഞ്ഞു.ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.ഐശ്വര്യയാണ് താരത്തിന്റെ പ്രതിശ്രുത വധു.തിരക്കഥാകൃത്തുകൂടിയായ വിഷ്ണു വിവാഹിതനാകാന്‍ പോകുന്നു എന്ന വിവരം പുറത്തു വന്നിരുന്നെങ്കിലും വധുവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.ഇപ്പോളിതാ താരതിന്റെ വിവാഹ നിശ്ചയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത്.
വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകളുമായി സോഷ്യല്‍ മീഡിയയിലൂടെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് വിഷ്ണു ചലച്ചിത്രരംഗത്ത് കാലെടുത്ത് വച്ചത്.2015ല്‍ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തി. മോഹന്‍ലാല്‍ നായകനാകുന്ന എന്ന ചിത്രമാണ് തിയേറ്ററില്‍ എത്താനുള്ളത്.
vishnu unnikrishnan marriage
