തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ മണ്ണാറത്തൊടി വീട് മുപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റൊരു ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടില്ല ; കാരണം ഇതാണ് !!
പദ്മരാജൻ സിനിമകളോട് മലയാളികൾക്ക് എന്നും അടങ്ങാത്ത പ്രണയമാണ്. കലാമൂല്യം അത്രയധികം ഉൾകൊള്ളുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രമേത് എന്ന ചോദ്യത്തിന് മറുപടി തൂവാനത്തുമ്പികൾ എന്നായിരിക്കും. കാരണം ജയകൃഷ്ണനും , ക്ലാറെയുമൊക്കെ അത്രയധികം ആളുകൾ നെഞ്ചേറ്റിയിട്ടുണ്ട്.
ജയകൃഷ്ണനും ക്ലാരയും മാത്രമല്ല , ജയകൃഷ്ണന്റെ വീടായ മണ്ണാറത്തൊടിയും ആ സിനിമയിലൂടെ മനസ് കീഴടക്കി. ഗ്രാമീണതയുടെയും തറവാടിത്തത്തിന്റെയും ആഢ്യത്തവും പേറി നിന്ന മണ്ണാറത്തൊടി പക്ഷെ പിന്നെ മറ്റു ചിത്രങ്ങളിൽ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ആ വീട് ഇന്നും ആളുകൾക്ക് ജയകൃഷ്ണന്റെ മാത്രം മണ്ണാറത്തൊടിയാണ് .
ഒറ്റപ്പാലം ടൗണിൽ നിന്നും കുറച്ചു അകലെ ആയി വള്ളുവനാടൻ ഹോസ്പിറ്റലിന്റെ അടുത്തുള്ള മാനവനിലയം ആണ് മണ്ണാറത്തൊടി ആയി ഷൂട്ട് ചെയ്തത്. മറ്റു ചിത്രങ്ങളിൽ ആ വീട് പ്രത്യക്ഷപെടാത്തതിനുള്ള കാരണമിതാണ് . ഷൂട്ടിംഗ് മൂലം വീട്ടിലെ സാധങ്ങൾ നശിക്കുന്നത് കൊണ്ടു ഇപ്പോൾ ഒരു സിനിമ ഷൂട്ടിങ്ങിനും കൊടുക്കാറില്ല.
മുപ്പതു വര്ഷങ്ങള്ക്കു ശേഷവും മാനവനിലയം അതേപടി നിലനിൽക്കുകയാണ് . നാടിനും ചുറ്റുപാടിനും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടും ജയകൃഷണറെ മണ്ണാറത്തൊടി അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...