Social Media
“114 കിലോ ഭാരമുള്ള കരടിയെ നിങ്ങൾ ഉയർത്തിയാൽ സൂപ്പർമാനാകും” വൈറലായി കുഞ്ചാക്കോ ബോബന്റെ ചിത്രം!
“114 കിലോ ഭാരമുള്ള കരടിയെ നിങ്ങൾ ഉയർത്തിയാൽ സൂപ്പർമാനാകും” വൈറലായി കുഞ്ചാക്കോ ബോബന്റെ ചിത്രം!
മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്നാണ് കുഞ്ചാക്കോ ബോബനെ വിശേഷിപ്പിക്കാറുള്ളത്.അന്നുമിന്നും മലയാള സിനിമയിൽ ആരാധകരുള്ള നടനാണ് ചാക്കോച്ചൻ.സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരം കുടുംബ വിശേഷങ്ങളും ,ലോക്കേഷൻ തമാശകളും പങ്കുവെച്ചു എത്താറുണ്ട്.ഇതിനെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സുഹൃത്തിനോടൊപ്പമുള്ള താരത്തിന്റെ രസകരമായ ഒരു ലോക്കേഷൻ ചിത്രമാണ്.
രണ്ട് ചത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതിൽ ഒന്നാമത്തേത് 114 കിലോ ഭാരമുള്ള സഹൃത്തിന എടുത്തു പോകുന്നതാണ് ,രണ്ടാമത്തെ ചിത്രത്തിൽ ഇതേ സുഹൃത്ത് തന്നെ താരത്തെ കൂളായി എടുത്ത് ഉയർത്തുന്നതാണ്.അതിനേക്കാളും രസകരമായത് ചിത്രത്തിന്റെ കുറിപ്പാണ്.
ചിത്രത്തിലെ താരത്തിന്റെ ഭാരമെടുത്തു പറഞ്ഞാണ് കുറിപ്പ്.”114 കിലോ ഭാരമുള്ള കരടിയെ നിങ്ങൾ ഉയർത്തിയാൽ അടുത്ത നിമിഷം നിങ്ങൾ സൂപ്പർമാനാകും” എന്നാണ് താരം കുറിച്ചത്. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫർ അജ്മലാണ് ചാക്കോച്ചനോടൊപ്പം ചിത്രത്തിലുള്ളത്. താരത്തിന്റെ പുതിയ ചിത്രത്തിനിടയാണ് ഇങ്ങനെയൊരു രസകരമായ സംഭവം നടക്കുന്നത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ താരത്തെ ട്രോളി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഏത് ആശുപത്രിയിലാണ് ചികിത്സ എന്ന ആരാധികിയുടെ രസകരമായ ചോദ്യത്തിന് ഇപ്പോൾ ഉഴിച്ചിലിലാണ് എന്ന കിടിലൻ മറുപടിയും താരം നൽകിയിട്ടുണ്ട്.
about kunchacko boban
