Social Media
സുപ്രിയയുടെയും പൃഥ്വിയുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങൾ ഇതാണ്; തുറന്ന് പറഞ്ഞ് താര പത്നി!
സുപ്രിയയുടെയും പൃഥ്വിയുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങൾ ഇതാണ്; തുറന്ന് പറഞ്ഞ് താര പത്നി!
മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും.ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെയും വളരെപെട്ടെന്നാണ് വാർത്തയാകുന്നത്.ഇപ്പോഴിതാ താരങ്ങൾ അവധിയാഘോഷത്തിലാണ്. മൂന്ന് മാസത്തോളം സിനിമാ ചിത്രീകരണത്തില്‍ നിന്നും പൃഥ്വി ഇടവേളയെടുത്തിരിക്കുകയാണ്. നിലവില്‍ ഇരുവരും വിദേശതുനിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം ഈ വര്‍ഷം കഴിഞ്ഞ് പോവുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരദമ്പതികള്‍.
സുപ്രിയയെ ചേര്‍ത്ത് നിര്‍ത്തി”ഹാപ്പി ഹോളിഡേ” എന്ന് ക്യാപ്ഷൻ നൽകിയ ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് പങ്കുവെച്ചത്. പോസ്റ്റിനു താഴെയായി ടൊവിനോ തോമസ് അടക്കമുള്ള താരങ്ങളും ആരാധകരും കമന്റുമായി എത്തിയിരുന്നു. പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ ഇതേ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് രസകരമായ കുറിപ്പെഴുതിയിരിക്കുകയാണ് സുപ്രിയ മേനോന്‍.
“എന്തൊരു വര്‍ഷമായിരുന്നു ഞങ്ങള്‍ക്കിത്”.ലൂസിഫര്‍ പുറത്തിറക്കി,ഡ്രൈവിങ് ലൈസന്‍സില്‍ അവസാനിപ്പിച്ചു. ഇതിലെല്ലാം നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വളരെയധികം സ്‌നേഹത്തോടെ ഞങ്ങള്‍ക്ക് പിന്തുണ നല്‍കി. എപ്പോഴും കൃതഞ്ജതയും സ്‌നേഹവും അറിയിരിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷകരമായ അവധിദിനങ്ങള്‍ ആശംസിക്കുകയാണ്. 2020 ല്‍ കാണാം എന്നും സുപ്രിയ കുറിച്ചിരിക്കുന്നു.
about prithviraj and supriya menon
