Malayalam
ആ സമയത്താണ് കുളിമുറി സീൻ ശ്രദ്ധയിൽപ്പെട്ടത്…ഇതേത് സീൻ? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ..കെ.പി.എ.സി ലളിത കൂടുതൽ കാശ് ആവശ്യപ്പെട്ട ആ രംഗം!
ആ സമയത്താണ് കുളിമുറി സീൻ ശ്രദ്ധയിൽപ്പെട്ടത്…ഇതേത് സീൻ? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ..കെ.പി.എ.സി ലളിത കൂടുതൽ കാശ് ആവശ്യപ്പെട്ട ആ രംഗം!
ആ സമയത്താണ് കുളിമുറി സീൻ ശ്രദ്ധയിൽപ്പെട്ടത്…ഇതേത് സീൻ? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ..കെ.പി.എ.സി ലളിത കൂടുതൽ കാശ് ആവശ്യപ്പെട്ട ആ രംഗം!
മലയാളികൾ എക്കാലവും ഓർത്ത് ചിരിക്കുന്ന ഒരു രംഗമാണ് കെ.പി.എ.സി ലളിതയും മോഹൻലാലും തമ്മിലുള്ള കുളിമുറി സീൻ. എന്നാൽ ആ രംഗം തന്റെ അറിവോടെ എടുത്തത് അല്ലെന്നു പറഞ്ഞു ഡബ്ബിംഗ് സമയത്ത് കെ.പി.എ.സി ലളിത ദേഷ്യപ്പെട്ടതായി ഫാസിൽ പറയുന്നു.ഓരോ സീനും വായിച്ച് തുടക്കം മുതലേ ഡബ്ബ് ചെയ്തുവരുകയായിരുന്നു ലളിത. ആ സമയത്താണ് കുളിമുറി സീൻ ശ്രദ്ധയിൽപ്പെട്ടത്.
ഇതേത് സീൻ? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ.
ചേച്ചി പരിഭവിക്കുകയാണോ, തമാശ പറയുകയാണോയെന്ന് സഹസംവിധായകർക്ക് പിടികിട്ടിയില്ല. അതോടെ ഡബ്ബിംഗ് നിർത്തി താരം പിണങ്ങി ഇരുന്നതായി ഫാസിൽ ഓർക്കുന്നു.
എന്നോട് പറയാതെ എന്തിനാ എന്റെ സീൻ എടുത്തത്. എല്ലാവരും കൂടെ എന്നെ ഒഴിവാക്കി, ഒളിച്ചുപോയി എന്റെ സീൻ എടുത്തു അല്ലേ? ഞാൻ അഭിനയിച്ചിട്ടില്ലാത്ത സീൻ ഞാനെന്തിന് ഡബ്ബ്ചെയ്യണം.
അപ്പോ ഡബ്ബ്ചെയ്യണമെങ്കിൽ അതിന് വേറെ കാശ് തരണം താരം ആവശ്യപ്പെട്ടു. എന്നാൽ
ഈ സിനിമയിൽ ചേച്ചീടെ കുളിസീൻ ഇടാത്തത് നല്ല കാര്യമല്ലേ?
എന്ന് അസോസിയേറ്റ് സംവിധായകൻ ഷാജിയുടെ ചിരികളർന്ന മറുപടിയാണ് ഈ പ്രശ്‌നം ഒത്തു തീർപ്പാക്കിയതെന്നു ഫാസിൽ ഓർത്തെടുക്കുന്നു.
മലയാളത്തിന്റെ പ്രിയ താരമാണ് കെപിഎസി ലളിത. അമ്മ വേഷങ്ങളിലൂടെയാണ് കെപിഎസി ലളിത മലയാളികൾക്ക് പ്രീയങ്കരിയായി മാറിയത്.
മണിച്ചിത്ര താഴ് എന്ന സിനിമക്കിടയിൽ സംഭവിച്ച ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രതാഴിലെ ഓരോ രംഗങ്ങളും അന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രിയദർശൻ, സിബി മലയിൽ, സിദ്ദിഖ്-ലാൽ തുടങ്ങിയ നാല് സംവിധായകരാണ് ഈ സിനിമയ്ക്കായി അണിനിരന്നത്.
മോഹൻലാൽ, സുരേഷ് ഗോപി, ശോഭന കുട്ടുകെട്ടിൽ പിറന്ന ചിത്രത്തില പല നർമ്മരംഗങ്ങളുമുണ്ട്.1993 ഡിസംബർ 25 ന് തിയേറ്ററുകളിലെത്തിയ ചിത്രം വൻ വിജയമാണ് നേടിയത്.
about kpac lalitha
