Malayalam
ഇത്ര നല്ല ഒരു ചേച്ചി.. നല്ല സ്ത്രീ..നല്ല ഭാര്യ പക്ഷേ ദിലീപേട്ടനെ മാത്രം ചോദിക്കരുത്!
ഇത്ര നല്ല ഒരു ചേച്ചി.. നല്ല സ്ത്രീ..നല്ല ഭാര്യ പക്ഷേ ദിലീപേട്ടനെ മാത്രം ചോദിക്കരുത്!
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നു വിഷയങ്ങളിൽ ഒന്നാണ് മഞ്ജു വാര്യർ കാവ്യാ മാധവൻ ദിലീപ് എന്നിവരെക്കുറിച്ചുള്ള വാർത്ത.ദിലീപും മഞ്ജു വാരിയരും വിവാഹ മോചനം നേടിയെങ്കിലും ഇപ്പോഴും ആരാധകർക്ക് ഇവരുടെ വിശേഷങ്ങൾ അറിയാൻ തിടുക്കമാണ്.ഇപ്പോളിതാ ദിലീപിനെ വിവാഹം കഴിക്കുന്നതിന് മുൻപ് മഞ്ജുവിനെ കുറിച്ച് കാവ്യാ മാധവൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അനുഭവമാണ് ഇപ്പോൾ കാവ്യാ മാധവനേ വേട്ടയാടുന്ന ഒരു പഴയ കുത്തിപൊക്കൽ. മഞ്ജു ചേച്ചിയേ വാനോളം പുകഴ്ത്തിയ ആ വാക്കുകൾ ഇപ്പോൾ വൈറൽ ആകുന്നു. ഇത്ര നല്ല ഒരു ചേച്ചി..നല്ല സ്ത്രീ..നല്ല ഭാര്യ..നല്ല നടി..അന്ന് ആത്മ മിത്രം ആയിരുന്ന കാവ്യ മഞ്ജുവിനെ പറ്റി പറയുന്നത്. അഭിമുഖത്തില്‍ മഞ്ജു വാര്യരെ കുറിച്ചും ദിലീപിനെ കുറിച്ചുമൊക്കെ കാവ്യ പറയുന്നുണ്ട്. അഭിമുഖത്തില്‍ കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ.സിനിമയില്‍ മഞ്ജു ചേച്ചിയെ കാണുന്നതിന് മുമ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മഞ്ജു ചേച്ചിയുടെ വലിയൊരു ആരാധികയായിരുന്നു ഞാന്‍. പക്ഷേ ഇപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കാള്‍ ഉപരി ഒരു സ്ത്രീ എന്ന നിലയില്‍ ഒരു ഭാര്യ എന്ന നിലയില്‍ ഒരു അമ്മ എന്ന രീതിയില്‍ മഞ്ജു ചേച്ചിയുടെ ആരാധികയാണ് ഞാന്‍. ഞങ്ങള്‍ക്ക് തമ്മില്‍ എപ്പോഴും ബന്ധമുണ്ട്. ഫോണില്‍ സംസാരിക്കാറുണ്ട്. ഞങ്ങള്‍ ഒരേ മാസം ജനിച്ചവരാണ്. ജന്മ ദിനങ്ങളില്‍ പരസ്പരം വിളിച്ച് ആശംസ അറിയിക്കാറുണ്ട്.
തങ്ങള്‍ തമ്മില്‍ വളരെ അപൂര്‍വമായിട്ടേ കാണാറുള്ളൂ. കല്യാണങ്ങളോ മറ്റ് ഫംങ്ഷനുകളോ ഒക്കെ ഉള്ളപ്പോഴാണ് നേരില്‍ കാണാറുള്ളത്. ഫോണിലൂടെയുള്ള ബന്ധം എപ്പോഴുമുണ്ട്. ഞങ്ങള്‍ക്ക് ഇടയില്‍ ഒരിക്കലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ താന്‍ അത് അറിയുമായിരുന്നു. ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കാള്‍ ഉപരി ചേച്ചി എന്ന നിലയില്‍ തന്നെ താന്‍ കാണുന്ന ഒരാളാണ് മഞ്ജു ചേച്ചി. വിവാഹത്തിന് ശേഷം മഞ്ജു ചേച്ചി അഭിനയം നിര്‍ത്തിയത് കൊണ്ടാണ് ഇന്നും ഏവരും മഞ്ജു ചേച്ചിയെ ഓര്‍ക്കുന്നതും വീണ്ടും മഞ്ജു ചേച്ചി അഭിനയിച്ചിരുന്നെങ്കില്‍ ഈ ഒരു വില ചിലപ്പോള്‍ ലഭിക്കുമായിരുന്നില്ല. കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തത് കൊണ്ടാണ് മഞ്ജു ചേച്ചി സിനിമയില്‍ നിന്നും മാറിയത്. അതില്‍ അവര്‍ പരാജയപ്പെട്ടിട്ടില്ല വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു ഭാര്യ, അമ്മ എന്ന രീതിയില്‍ മഞ്ജു ചേച്ചിയെ അഭിനന്ദിക്കേണ്ടതാണ്.
വിവാഹം എന്ന് പറഞ്ഞാല്‍ നടിമാര്‍ അഭിനയം നിര്‍ത്തേണ്ടതില്ല. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്. ജ്യോതിര്‍മയി ഒക്കെ വിവാഹ ശേഷമാണ് അഭിനയത്തില്‍ സജീവമായത്. മഞ്ജു ചേച്ചിക്ക് കുടുംബവുമായി ഇടപെഴകാനാണ് കൂടുതല്‍ താത്പര്യം, മഞ്ജു ചേച്ചിയുമായി സംസാരിക്കുമ്പോള്‍ പുതിയ ചിത്രങ്ങളെ കുറിച്ച് അങ്ങനെ തിരക്കാറില്ല. അമ്മയ്ക്കും അച്ഛനും സുഖമാണോ തുടങ്ങി വീട്ടുകാരുടെ വിശേഷങ്ങളാണ് തിരക്കുക.
സഹോദരന് സിനിമ രംഗത്ത് നിന്നും വധുവിനെ കണ്ടെത്തിയില്ല. തത്കാലം സിനിമ രംഗത്ത് നിന്നും ഒരാള്‍ വീട്ടില്‍ മതി. അതുകൊണ്ടാണ് സഹോദരന് വധു സിനിമ രംഗത്ത് നിന്നും എത്താതിരുന്നത്. വരനെ സംബന്ധിച്ച് എനിക്കങ്ങനെ നിര്‍ബന്ധങ്ങള്‍ ഒന്നും ഇല്ലാത്തയാളാണ്. പലരും ചോദിച്ചിട്ടുണ്ട് ഏത് രംഗത്ത് നിന്നാണ് കാവ്യയുടെ വരന്‍ എത്തുകയെന്ന്.സിനിമ താരങ്ങള്‍ തമ്മില്‍ വിവാഹം കഴിച്ചവരില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നവര്‍. പലരും പല കുഴപ്പങ്ങള്‍ കാരണം ബന്ധം പിരിഞ്ഞ് പോയിട്ടുള്ളതാണ് കണ്ടിട്ടുള്ളത്. ആ ഒരു റിസ്‌ക് എടുക്കണോ എന്ന് കരുതിയാവും സിനിമ രംഗത്ത് നിന്നുള്ള വരന് അച്ഛനും അമ്മയും താത്പര്യം കാണിച്ചിട്ടില്ല. വിവാഹം നോക്കുമ്പോള്‍ സിനിമയ്ക്ക് പുറത്ത് നിന്ന് തന്നെയാണ് നോക്കിയിട്ടുള്ളത്.
എന്നെ സംബന്ധിച്ച് ഇന്ന ഫീല്‍ഡില്‍ നിന്നും ആവണം വരന്‍ എന്നില്ല. എന്നെ നന്നായി നോക്കണം എന്റെ അച്ഛനെയും അമ്മയെയും നന്നായി നോക്കണം. ഭര്‍ത്താവാകുന്നയാള്‍ നല്ല ആളായിരിക്കണം. തന്റെയും കുടുംബത്തിന്റെയും സ്ഥിതി വെച്ച് കുഴപ്പമുള്ള ആള്‍ ആയിരിക്കില്ല വരുക എന്ന് തോന്നുന്നു. ദിലീപുമായുള്ള ചിത്രങ്ങള്‍ ഹിറ്റായി എന്നാല്‍ അതൊരു ഭാഗ്യ ജോഡിയായി തങ്ങള്‍ കരുതിയിരുന്നില്ല. അങ്ങനെ പറയാന്‍ കഴിയില്ല. വീഡിയോ കാണാം
about kavya madhavan
