Connect with us

മദ്യപിച്ച് ബോധമില്ലാതെ വീട്ടിലെത്തി; ചെകിടത്ത് സീമ തല്ലിയത് അഞ്ച് തവണ

Malayalam

മദ്യപിച്ച് ബോധമില്ലാതെ വീട്ടിലെത്തി; ചെകിടത്ത് സീമ തല്ലിയത് അഞ്ച് തവണ

മദ്യപിച്ച് ബോധമില്ലാതെ വീട്ടിലെത്തി; ചെകിടത്ത് സീമ തല്ലിയത് അഞ്ച് തവണ

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നായിക .. ഐവി ശശി സംവിധാനം ചെയിത ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന് വരവ് എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായിക അമ്മ വേഷങ്ങളിലൂടെ ഇന്നും സിനിമയില്‍ സജീവം. പറഞ്ഞ് വരുന്നത് സീമയെ കുറിച്ചാണ്

എൺപതുകളിൽ വളരെ തിരക്കേറിയ നായികാ നടിയായിരുന്ന സീമ നൃത്തത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്.ഐ.വി ശശിയുടെ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമ അഭിനയ രംഗത്ത ചുവടുറപ്പിച്ചത്. പിന്നീട് ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുകയായിരുന്നു

സീമ തിളങ്ങി നിൽക്കുന്ന സമയത്ത് ജയനെ നായകനാക്കി ഐ വി ശശി ഒരുക്കിയ ചിത്രമാണ് കാന്തവലയം. സീമയുടെ അനിയൻ വേഷത്തിൽ എത്തിയത് നടനും ഗായകനുമായ കൃഷ്‍ണചന്ദ്രൻ ആയിരുന്നു. ആ ചിത്രത്തിറെ ചിത്രീകരണ അനുഭവങ്ങൾ ഐ വി ശശി ഓർമ്മക്കുറിപ്പിൽ കൃഷ്ണ ചന്ദ്രൻ പങ്കുവെച്ചിരിക്കുകയാണ്

”കാന്തവലയം എന്ന സിനിമയിൽ സീമ ചേച്ചിയുടെ അനിയനായിട്ടാണ് അഭിനയിച്ചത്. അതിൽ അനിയൻ മദ്യപിച്ച് വീട്ടിലെത്തുന്ന ഒരു രംഗമുണ്ട്. സീമ ചേച്ചി എന്ന തല്ലുന്ന ഒരു രംഗവും. ആ തല്ലൊക്കെ നാച്ചുറലായിട്ടാണ് ചിത്രീകരിക്കുന്നത്. ആ തല്ല് അഞ്ച് തവണയെങ്കിലും പല ആംഗിളിൽ നിന്നായി ശശിയേട്ടൻ ഷൂട്ട് ചെയ്യും. അത് അദ്ദേഹത്തിന്റെ രീതിയാണ്.ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നു

അഞ്ച് തവണ എടുക്കുമ്പോഴും തല്ലുകൊള്ളണം. അഭിനയമല്ലാതെ ശരിയായി തല്ലും. അത്രയും തവണ എനിക്ക് തല്ല് കിട്ടിയിട്ടുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് ഷോട്ട് മനോഹരമാക്കാൻ ഏതറ്റം വരെയും അദ്ദേഹം പോകും.ദേഷ്യം തോന്നിയാൽ കഴുതക്കുട്ടി എന്നു വിളിക്കും. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശകാരവാക്ക്. അതിനപ്പുറത്തേക്ക് അദ്ദേഹം ഒന്നും പറയാറില്ല. സംവിധായകൻ എന്നതിന് അപ്പുറത്തേയ്‍ക്ക് അത്രയും സ്‍നേഹമുള്ള വ്യക്തിയാണ് ഐ വി ശശി എന്ന വ്യക്തിയെന്നും .കൃഷ്‍ണചന്ദ്രൻ പറയുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top