Bollywood
മൊബൈൽ ഫോണിൽ വീഡിയോ എടുക്കാൻ ശ്രമിച്ചു;വിഡിയോ ലൈവ് ആയി; ചമ്മി കത്രീന കെയ്ഫ്…
മൊബൈൽ ഫോണിൽ വീഡിയോ എടുക്കാൻ ശ്രമിച്ചു;വിഡിയോ ലൈവ് ആയി; ചമ്മി കത്രീന കെയ്ഫ്…
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കത്രീന കെയ്ഫ്.മാത്രമല്ല താരം സോഷ്യൽ മീഡിയയിലും സജീവമാണ്.ഇപ്പോളിതാ കഴിഞ്ഞ ദിവസം താരത്തിന് പറ്റിയ ഒരു അമളി സോഷ്യൽ മീഡിയയിൽ വയറലാകുകയാണ്.സംഭവം മറ്റൊന്നുമല്ല തന്റെ മൊബൈൽ ഫോണിൽ വീഡിയോ എടുക്കാൻ ശ്രമിച്ചത് അബദ്ധത്തിൽ ലൈവ് വിഡിയോയായി.കത്രീനയുടെ മുഖത്തെ ചമ്മൽ കാണേണ്ടതു തന്നെയാണെന്നായിരുന്നു ആരാധകരുടെ കമന്റ്.
സമൂഹമാധ്യമത്തിൽ ആരാധകരോടൊപ്പം ചാറ്റ് ചെയ്യാൻ എത്തിയതാണ് നടി. തയാറെടുപ്പുകൾ നടത്തുന്നതിനു മുമ്പേ വിഡിയോ ലൈവ് ആയി. എന്നാൽ പിന്നീടാണ് തനിക്ക് പറ്റിയ അമളി താരത്തിന് മനസിലായത്.താൻ പറയുന്നതൊക്കെ ലൈവിൽ പോകുന്നുണ്ടെന്നറിഞ്ഞതോടെ കത്രീന ആകെ ഒന്ന് ചമ്മി.
കത്രീനയുടെ മുഖത്തെ ചമ്മൽ കാണേണ്ടതു തന്നെയാണെന്നായിരുന്നു ആരാധകരുടെ കമന്റ്.എന്തായാലും എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഈ ലൈവ് വിഡിയോയാണ്.എന്നാൽ ആ ലൈവ് വീഡിയോ ഇപ്പോൾ സഹോദരി ഇസബെല്ല എത്തി നീക്കം ചെയ്തിരിക്കുകയാണ്.
about kathreena kaif
