Connect with us

സോംബി വെബ് സീരിസുമായി ഷാരൂഖ് ഖാന്‍

Bollywood

സോംബി വെബ് സീരിസുമായി ഷാരൂഖ് ഖാന്‍

സോംബി വെബ് സീരിസുമായി ഷാരൂഖ് ഖാന്‍

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന സോംബി ത്രില്ലര്‍ വെബ് സിരീസ് നെറ്റ്ഫഌക്‌സില്‍ ഈ മാസം 24നാണ് റിലീസ്. സിരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. സീരിസിലെ കഥാപശ്ചാത്തലമായി വരുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂരഗ്രാമമാണ്. രണ്ട് നൂറ്റാണ്ട് പ്രായമുള്ള ഒരു ദുരാത്മാവും ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി ഓഫീസറും സോംബികളുമൊക്കെ കഥയില്‍ പ്രധാന ഘടകളായി വരുന്നുണ്ട്.

വിനീത് കുമാര്‍ , ജിതേന്ദ്ര ജോഷി , മഞ്ജിരി പൂപാല , ആഹന കുംറ , സുചിത്ര പിള്ള , സൈന ആനന്ദി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നേരത്തെ ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന സ്‌പൈ ത്രില്ലര്‍ നെറ്റ്ഫഌക്‌സിനുവേണ്ടി റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ചിരുന്നു.

sharukh khan

More in Bollywood

Trending

Recent

To Top