Bollywood
‘കോഫി വിത്ത് കരൺ’ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്പുതിനെ നിങ്ങൾ പരിഹസിച്ചില്ലേ…. കൂടെ അഭിനയിക്കാൻ തയ്യാറല്ലന്ന് പറഞ്ഞില്ലേ .. ഇപ്പൊ എന്തിന് നാടകം കളിക്കുന്നു?
‘കോഫി വിത്ത് കരൺ’ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്പുതിനെ നിങ്ങൾ പരിഹസിച്ചില്ലേ…. കൂടെ അഭിനയിക്കാൻ തയ്യാറല്ലന്ന് പറഞ്ഞില്ലേ .. ഇപ്പൊ എന്തിന് നാടകം കളിക്കുന്നു?
അന്ന് സുശാന്തിനെ പരിഹസിച്ചു, ഇന്ന് നാടകം കളിക്കുന്നുവോ? കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ രൂക്ഷവിമർശനവുമായി ആരാധകർ രംഗത്തുവന്നിരിക്കുകയാണ്.’കോഫി വിത്ത് കരൺ’ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്പുതിനെ നിങ്ങൾ പരിഹസിച്ചില്ലേ എന്നു ചൂണ്ടികാട്ടിയാണ് ആലിയയ്ക്കും കരൺ ജോഹറിനെയും എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നുകൊണ്ടിരിക്കുന്നത്.
സുശാന്ത് സിങ് രാജ്പുതിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിനു താഴെയാണ് ആരാധകർ പ്രതികരിച്ചത്.
സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന്റെ നടുക്കത്തിലാണ് ബോളിവുഡ് താരങ്ങൾ. നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, സുശാന്തിനെ അനുസ്മരിച്ച കരൺ ജോഹറും ആലിയഭട്ടും സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ. മുൻപ് ‘കോഫി വിത്ത് കരൺ’ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്പുതിനെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചു എന്നു ചൂണ്ടികാട്ടിയാണ് കരൺ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യൽ മീഡിയ വിചാരണ ചെയ്യുന്നത്.
ചാറ്റ് ഷോയുടെ ഭാഗമായ ‘റാപ്പിഡ് ഫയർ ക്വസ്റ്റ്യൻ’ റൗണ്ടിൽ സുശാന്ത് സിങ് രജ്പുത്, രൺവീർ സിംഗ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ ‘സുശാന്ത് സിങ് രാജ്പുത്, അതാരാ?’ എന്നായിരുന്നു ആലിയയുടെ മറുചോദ്യം.
Well who knew #AliaBhatt would manage to act via twitter too?
— EurusJr. (@Eurus_jr) June 14, 2020
When asked about Sushant on koffee with karan she said "sushant who" then she and #KaranJohar followed it by joking about him .
Hypocrites and insensitive to THE CORE. Be a smart audience. Do not watch his movies. pic.twitter.com/ahADsLKTgU
“കഴിഞ്ഞ ഒരു വർഷമായി നിങ്ങളുമായി സമ്പർക്കം പുലർത്താത്തതിന് ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു,” എന്നാണ് സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് കരൺ ജോഹർ കുറിച്ചത്. “വല്ലാത്തൊരു നടുക്കത്തിലാണ് ഞാൻ. നിങ്ങൾ വളരെ വേഗം ഞങ്ങളെ വിട്ടുപോയി,” ഇങ്ങനെയായിരുന്നു ആലിയയുടെ ട്വീറ്റ്.
about karan aliya bhat
