Malayalam
ബിരിയാണിയിലെ പ്രകടനത്തിന് നടി കനി കുസൃതിക്ക് അന്താരാഷ്ട്ര അംഗീകാരം
ബിരിയാണിയിലെ പ്രകടനത്തിന് നടി കനി കുസൃതിക്ക് അന്താരാഷ്ട്ര അംഗീകാരം
തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാല്‍ ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കനല് വഴികളെപ്പറ്റി വ്യത്യസ്ത പ്രമേയം കാഴ്ചവച്ച മലയാള ചിത്രം ബിരിയാണിയിലെ നായികാ കഥാപാത്രം കനി കുസൃതിക്ക് അന്താരാഷ്ട്ര അംഗീകാരം.
സ്പെയിനിലെ മാഡ്രിഡിലെ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചു. അഫ്ഗാനിസ്ഥാന് നടി ലീന അലാമും കസക്കിസ്ഥാന്‍ സിനിമ നിര്‍മ്മാതാവായ ഓള്‍ഗ കലഷേവ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സജിന്‍ ബാബു സംവിധാനം ചെയ്ത സിനിമയാണ്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം അവര്‍ക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു.
about kani kusrithi
