Malayalam
ഇനിയും ഞാന്‍ ടെന്‍ഷനടിച്ച് മരിക്കും; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്ശന്!
ഇനിയും ഞാന്‍ ടെന്‍ഷനടിച്ച് മരിക്കും; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്ശന്!
പ്രക്ഷകരുടെ ഇഷ്ടതാരമാണ് കല്യാണി പ്രിയദര്ശന്. പ്രിയദര്‍ശന്റെയും ലിസിയുടെ മകളാണ് താരം. ഇപ്പോഴിതാ അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ പേടിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. തനിക്ക് ഉണ്ടായ അതേ ടെന്‍ഷന്‍ അച്ഛന്റെ മുഖത്ത് താന്‍ കണ്ടിരുന്നുവെന്നും അതായിരുന്നു തന്റെ ആശ്വാസമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ കല്യാണി പ്രിയദര്ശന് വ്യക്തമാക്കുന്നു. ‘ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയില്‍ എനിക്ക് ഗസ്റ്റ് അപ്പിയറന്സെയുള്ളൂ. അല്ലാതെ മുഴുനീള കഥാപാത്രം ഒന്നുമില്ല.
അപ്പുവിനൊപ്പം ഒരു പാട്ടിലുണ്ട്. കുട്ടിക്കാലം തൊട്ടേ അടിപിടി കൂടുന്ന അവനൊപ്പം അഭിനയിക്കുമ്ബോള്‍ ചിരി വരുമോ എന്നായിരുന്നു അന്നത്തെ എന്റെ പ്രധാന പേടി. ദൈവം സഹായിച്ച് അതെല്ലാം നന്നായി. അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ചത് ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. ഒരിക്കല്‍ കൂടി അഭിനയിക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ ടെന്‍ഷനടിച്ച് മരിക്കും. ആകെ ആശ്വാസം അച്ഛനും എന്നെ പോലെ തന്നെ ടെന്‍ഷനായിരുന്നു എന്നതാണ്. പല ഭാഷകളിലുമായി ഇത്രയും പേര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടും എന്നെ ഡയറക്റ്റ് ചെയ്തപ്പോള്‍ അച്ഛനും ടെന്‍ഷനടിക്കുന്നത് കണ്ടു. അച്ഛന്റെ ടെന്‍ഷന്‍ പിന്നെ പണ്ടേ പ്രശസ്തമാണല്ലോ.
ABOUT KALYANI PRIYADARSHAN
