Malayalam
അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി നടി കല്‍ക്കി കൊച്ലിന്‍;ജലപ്രസവത്തിന് ഗോവയിലേക്ക്!
അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി നടി കല്‍ക്കി കൊച്ലിന്‍;ജലപ്രസവത്തിന് ഗോവയിലേക്ക്!
By
വളരെ സ്വഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് കല്‍ക്കി കൊച്ലിന്‍. ഏറെ ആരാധകരാണ് താരത്തിനുള്ളത് താരത്തിൻെറ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം തന്നെ വളരെ വ്യത്യസ്തത നിറഞ്ഞതാണ് കൂടാതെ താരത്തിന്റെ അതിഥി വേഷങ്ങളെല്ലാം തന്നെ വളരെ ഏറെ ശ്രദ്ധിക്കപെടുന്നതുമാണ്. താരഭാവമൊന്നുമില്ല കൽക്കിയുടെ മുഖത്ത്. അടുത്ത സുഹൃത്തിനോടെന്നപോലെ വർത്തമാനം. ഒന്നിൽ നിന്ന് അടുത്തതിലേക്കെന്നപോലെ കഥകളുടെ പ്രവാഹം. ചിരി നിറഞ്ഞ മുഖം. ദേവ് ഡിയിലെ ചന്ദ്രമുഖിയും ദാറ്റ് ഗേൾ ഇൻ എല്ലോ ബൂട്ടിലെ റൂത്തും സിന്ദഗി നാ മിലേഗി ദൊബാരയിലെ നടാഷയും യേ ജവാനി ഹേ ദിവാനിയിലെ അദിഥിയുമെല്ലാം മനസ്സിൽ മിന്നിമായുന്നു.താന്‍ ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് നടി കല്‍ക്കി കൊച്ലിന്‍. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി പ്രണയത്തിലാണ് താരം, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് താന്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വിവരം താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും.ഗര്‍ഭധാരണം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ജോലിയെ ഒരു മത്സരമായല്ല, മറിച്ച് തന്നെ പരിപാലിക്കുന്ന ഒന്നായാണ് കാണുന്നതെന്നും താരം പറഞ്ഞു.
മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ഞാന്‍ അനുഭവിക്കുന്നുണ്ട്. ഓരോ വിഷയങ്ങളോടുമുളള എന്റെ സമീപനത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്. കൂടുതല്‍ ക്ഷമ പ്രകടിപ്പിക്കുന്നുണ്ട്. സമയമെടുത്താണ് പ്രതികരണം. മാതൃത്വം ഒരു വ്യക്തി എന്ന നിലയില്‍ നമുക്ക് പുതിയൊരു ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കും. എനിക്ക് ഇപ്പോഴും ജോലി ചെയ്യണമെന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ ജോലി എന്നത് ഒരു മത്സരമല്ല. പക്ഷേ, എന്നെ തന്നെ പരിപാലിക്കാനുളള ഒന്നാണ്. കൂടുതല്‍ ഊര്‍ജവും ഏകാഗ്രതയും പകര്‍ന്നു നല്‍കുന്നുണ്ട് നടി പറഞ്ഞു.
സര്‍വ സ്വതന്ത്ര്യവും അനുഭവിക്കുന്ന ഒരു വ്യക്തിയായിട്ടാരിക്കും താന്‍ കുഞ്ഞിനെ വളര്‍ത്തുകയെന്നും താരം പറഞ്ഞു. കുഞ്ഞിന്റെ പേര് സംബന്ധിച്ച് തീരുമാനമെടുത്തു കഴിഞ്ഞു. അവന് ഏത് ലിംഗത്തില്‍ പെട്ടയാളാണെന്ന് തിരിച്ചറിയാന്‍ കഴിുന്ന ഒന്നായിരിക്കില്ല അത് ലിംഗഭേദത്തിന് അതീതമായ മുന്നേറ്റത്തിന്റെ ഭാഗമാവണം കുഞ്ഞ് താരം വ്യക്തമാക്കി.
ജലപ്രസവമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും കല്‍ക്കി അഭിമുഖത്തില്‍ പറഞ്ഞു. അതിനായി ഗോവയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നതായും താരം കൂട്ടിചേര്‍ത്തു.മുന്‍പ് സംവിധായകന് അനുരാഗ് കശ്യപിനെ വിവാഹം കഴിച്ച കല്‍ക്കി 2015ല്‍ വേര്‍പിരിഞ്ഞു. ദേവ്.ഡി , എ ഡെത്ത് ഇന്‍ ഗഞ്ച് , റിബണ്‍, ഗളളി ബോയ് എന്നിവയാണ് കല്‍ക്കിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. അജിത്തിന്റെ പുതിയ ചിത്രം ‘നേര്‍കൊണ്ട പാര്‍വൈയില്‍ ഒരു അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.
about kalki koechlin
