Connect with us

ഇത്രയും ചെറിയ വയറാണോ നിനക്കുള്ളത്;എന്റെ വയർ ഇതിലും വലുതായിരുന്നല്ലോ;കൽക്കിയോട് കരീന കപൂർ!

Bollywood

ഇത്രയും ചെറിയ വയറാണോ നിനക്കുള്ളത്;എന്റെ വയർ ഇതിലും വലുതായിരുന്നല്ലോ;കൽക്കിയോട് കരീന കപൂർ!

ഇത്രയും ചെറിയ വയറാണോ നിനക്കുള്ളത്;എന്റെ വയർ ഇതിലും വലുതായിരുന്നല്ലോ;കൽക്കിയോട് കരീന കപൂർ!

സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് കല്‍ക്കി കോച്‌ലിന്‍.സംവിധായകനും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യാപുമായുള്ള വിവാഹവും അതിനു ശേഷമുള്ള വേർപിരിയലുമൊക്കെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുൻപാണ് കൽക്കി താൻ ഗർഭിണിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഗയ് ഹോഷ്ബര്‍ഗ് എന്ന ഇസ്രായേല്‍ പിയാനിസ്റ്റുമായി കല്‍ക്കി പ്രണയത്തിലായിരുന്നു.ഇപ്പോളിതാ ഇതിന് പിന്നാലെ കരീന കപൂറും കൽക്കിയും കണ്ടുമുട്ടിയപ്പോളുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇരുവരും ഒരു ചാറ്റ് ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇതിനൊപ്പം ഫോട്ടോഷൂട്ടിനെത്തിയപ്പോഴാണ് നിറവയറില്‍ നില്‍ക്കുന്ന കല്‍ക്കിയെ കരീന ശ്രദ്ധിക്കുന്നത്.ഇത്രയും ചെറിയ വയറാണോ നിനക്കുള്ളത് എന്നും പറഞ്ഞ് കല്‍ക്കിയെ കണ്ട ആശ്ചര്യത്തിലായിരുന്നു കരീന. ഞാന്‍ മകനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇതിലും വലിയ വയറുണ്ടായിരുന്നെന്നും ഇതിനിടെ കരീന പറയുന്നത് വ്യക്തമായി കാണാം. ശേഷം ഇരുവരും ഒന്ന് ചേര്‍ന്ന് നിന്ന് ചിത്രങ്ങള്‍ എടുത്തതിന് ശേഷമായിരുന്നു മടങ്ങിയത്.

ഗര്‍ഭധാരണം തന്റെ സ്വാഭാവത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നേരത്തെ കല്‍ക്കി പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു നടി മനസ് തുറന്നത്.മാത്രമല്ല താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തന്റെ ആദ്യഭർത്താവിന്റെ മറുപടിയെക്കുറിച്ചും ഇടയ്ക് കൽക്കി സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു.

kareena kapoor’s reaction on kalki koechlin’s baby bump

More in Bollywood

Trending