general
ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ച് കയറിനു മുന്നിൽ നിൽക്കുമ്പോഴാണത്രേ അതുണ്ടായതെന്ന് ചിത്ര
ആത്മഹത്യ ചെയ്യാൻ ഉറപ്പിച്ച് കയറിനു മുന്നിൽ നിൽക്കുമ്പോഴാണത്രേ അതുണ്ടായതെന്ന് ചിത്ര
കെ.എസ്.ചിത്രയെന്ന പേരു കേൾക്കുമ്പോൾ കാതിൽ തേന്മഴയായി പാടുന്ന മധുരസ്വരത്തിനൊപ്പം, ലാളിത്യവും വിനയവും കസവിട്ട നിഷ്കളങ്ക ചിരികൂടി സംഗീതപ്രേമികളുടെ മനസ്സിലെത്തും. പ്രതിഭയുടെ കയ്യൊപ്പിനു മകുടം ചാർത്തുന്ന എളിമയുടെ വലുപ്പം കൂടിയാകുമ്പോൾ അതു കെ.എസ്.ചിത്രയായി. അഞ്ചര വയസ്സിലാണ് ആകാശവാണിയിലൂടെ പ്രേക്ഷകർ ‘ചിത്രാനാദം’ ആദ്യമായി കേൾക്കുന്നത്. നാലു പതിറ്റാണ്ടിലേറെയായി ആ നാദം ചലച്ചിത്രഗാനങ്ങളിലൂടെ ആരാധകലക്ഷങ്ങളെ തഴുകുന്നു. അടുത്തിടെയായിരുന്നു ചിത്രയെ തേടി പത്മഭൂഷണ്‍ പുരസ്കാരം എത്തിയത്. എന്നാൽ ഇപ്പോഴിതാ കരിയറില്‍ തന്നെ വിസ്മയിപ്പിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്ര. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്ര മനസ്സ് തുറന്നത്.
ചിത്രയുടെ വാക്കുകള്‍, ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് കയറിനു മുന്നില്‍ നില്‍ക്കുമ്പോഴാണത്രേ അടുത്ത വീട്ടിലെ റേഡിയോയില്‍ നിന്ന് അയാള്‍ ഒവ്വൊരു പൂക്കളുമേ എന്ന ഗാനം കേട്ടത്. അത് അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് പറയുന്നത്. ഇത്തരം അനുഭവങ്ങളെല്ലാം അത്ഭുതത്തോടെയാണ് കേട്ടിട്ടുള്ളത് ചിത്ര പറഞ്ഞു. തനിക്ക് ഇപ്പോള്‍ പാടാന്‍ ലഭിക്കുന്ന പാട്ടുകള്‍ ദു:ഖഗാനങ്ങളും ഭക്തിഗാനങ്ങളുമാണെന്ന് ചിത്ര അഭിമുഖത്തില്‍ പറഞ്ഞു. മെലഡികളാണ് തനിക്ക് കൂടുതലായും പാടാന്‍ കിട്ടുന്നത് ഫാസ്റ്റ് നമ്പറുകളോട് ഇഷ്ടക്കുറവൊന്നുമില്ല. ഗാനരംഗത്തെ പുതിയ രീതികള്‍ വ്യത്യസ്തമാണ്. പഴയതില്‍ നിന്നും കുറേയധികം മാറിപോയി. പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ട്. നമ്മള് പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. പാടിയ പാട്ടുകളുടെ സി.ഡി റിലീസ് ചെയ്യുന്ന വിവരം മറ്റാരെങ്കിലും പറഞ്ഞ് വേണം പലപ്പോഴും അറിയാന്‍. മുന്‍പെല്ലാം കാസറ്റുകളുടേയും സി.ഡികളുടേയുമെല്ലാം കോപ്പി എത്തിച്ചു നല്കുന്ന പതിവുണ്ടായിരുന്നു, ആ രീതികളും മാറിപ്പോയി.- ചിത്ര പറഞ്ഞു.
റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോള്‍ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഇന്ന് പുതിയ ചില പാട്ടുകള്‍ ആര് പാടിയതാണെന്ന് അറിയാന്‍ പ്രയാസമാണ്. ഒരുപാട് പേര് ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുന്‍പെല്ലാം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ടെക്നോളജിയുടെ വളര്‍ച്ച റെക്കോഡിങ് രീതിയില്‍ കാര്യമായ മാറ്റം വരുത്തി. പാട്ട് പൂര്‍ണമായി ഒരു സമയം റെക്കോര്‍ഡ് ചെയ്യുന്നില്ല. വാക്കുകളും വരികളുമെല്ലാം മുറിച്ചെടുത്ത് പല ഭാഗങ്ങളിലേക്ക് മാറ്റാം. ചെറിയ ബിറ്റുകളായിട്ടാണ് പുതിയ കാലത്ത് പാട്ടുകള്‍ സൃഷ്ടിക്കുന്നത്, ചിത്ര പറയുന്നു….അതിനിടെ ഒരുപാടു പേർക്ക് ഏകാന്തതകളിൽ കൂട്ട് ചിത്രയുടെ പാട്ടാണ്. ഒറ്റയ്ക്കാകുമ്പോഴും യാത്ര ചെയ്യുമ്പോഴും ചിത്ര കേൾക്കുന്ന പാട്ട് ഏതാണ്? എന്ന ചോദ്യത്തിന് ചിത്ര നൽകിയ മറുപടി ഇതായിരുന്നു ….മെലഡി ഗാനങ്ങളാണ് എപ്പോഴും കേൾക്കുന്നത്; പ്രത്യേകിച്ചൊരു പാട്ടെന്നില്ല. ഗസലുകളും ധാരാളം കേൾക്കും. റിയാലിറ്റി ഷോകളുടെ ഭാഗമായതിനു ശേഷം പങ്കെടുക്കുന്ന കുട്ടികൾ അയച്ചുതരുന്ന പാട്ടുകൾ കേൾക്കുക, അവ തിരുത്തി അയച്ചു കൊടുക്കുക, നിർദേശങ്ങൾ നൽകുക എന്നിവയൊക്കെയാണ് ഇപ്പോൾ യാത്രകളിലെ ശീലം.
ലോക്ഡൗൺ ദിനങ്ങൾ എങ്ങനെ ചെലവഴിച്ചു? എന്ന് ചോദിച്ചപ്പോൾ ചിത്ര പറഞ്ഞത് …സത്യം പറഞ്ഞാൽ എനിക്കു ബോറടിച്ചിട്ടേയില്ല. സിംഗപ്പൂരിൽ റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് കഴിഞ്ഞ വർഷം മാർച്ച് രണ്ടിനാണു തിരിച്ചെത്തിയത്. വിദേശയാത്ര കഴിഞ്ഞെത്തിയവരുടെ വീടുകൾക്കു മുന്നിൽ പതിക്കുന്ന പോസ്റ്റർ എന്റെ വീട്ടിലും ചെന്നൈ കോർപറേഷൻ പതിച്ചു. ഞാനും വിജയേട്ടനും (ഭർത്താവ് വിജയ് ശങ്കർ) കൂടെയുള്ള രണ്ടുപേരും പിന്നെ വീടിനുള്ളിലൊതുങ്ങി. ആദ്യത്തെ ഒരാഴ്ച നന്നായി ഉറങ്ങി. തിരക്കുകൾക്കിടയിൽ ലഭിച്ച ബ്രേക്ക് പോലെ ആസ്വദിച്ചു. പിന്നീട് മനസ്സിനെ അസ്വസ്ഥമാക്കുന്ന വാർത്തകൾ കേട്ടുതുടങ്ങി. അതിനിടെയാണ് എസ്പിബി സർ വിളിച്ചത്. അദ്ദേഹം തെലുങ്കിൽ തയാറാക്കിയ കോവിഡ് ബോധവൽക്കരണ ഗാനങ്ങൾ മലയാളത്തിലാക്കി വോയ്സ് മെസേജ് ചെയ്യണമെന്നു പറയാനായിരുന്നു വിളി. അതിൽ കോവിഡ് മുന്നണിപ്പോരാളികളെ അഭിവാദ്യം ചെയ്യുന്ന പാട്ട് ഞാൻ പാടുകയും ചെയ്തു. എസ്പിബി സാറിന്റെ സംഗീതത്തിൽ അവസാനമായി ഞാൻ പാടിയ പാട്ട്.നമുക്കും എന്തെങ്കിലുമൊക്കെ ചെയ്തുകൂടേ എന്ന ചിന്ത വന്നു. പാട്ടുകാരുടെ വാട്സാപ് ഗ്രൂപ്പിൽ അതു പങ്കുവച്ചു. അങ്ങനെയാണ്, ‘ലോകം മുഴുവൻ സുഖം പകരാനായ്’ എന്ന കൂട്ടായ്മയുടെ പാട്ടു പിറന്നത്. ശ്രുതിയും താളവും സെറ്റ് ചെയ്ത് അയച്ചുകൊടുത്തതിനനുസരിച്ച് എല്ലാവരും പാടുകയായിരുന്നു. അതിനു സമൂഹമാധ്യമങ്ങളിൽ ലഭിച്ച വലിയ സ്വീകരണം ആവേശമായി.
ശ്രീകുമാരൻ തമ്പി സാറിന്റെ ഭാര്യ രാജിച്ചേച്ചി എഴുതി, ശരത് സംഗീതസംവിധാനം നിർവഹിച്ച കോവിഡ് ആൽബം ആ ആവേശത്തിന്റെ ബലത്തിൽ ചെയ്തതാണ്. എസ്പിബി സാറും ശങ്കർ മഹാദേവൻ സാറും അതിൽ പാടി. പിന്നീട് ഇത്തരം ഒരുപാടു ശ്രമങ്ങളുടെ ഭാഗമായി. യുഎസ് ആസ്ഥാനമായ എജുരാഗ എന്ന സംഗീത പോർട്ടൽ വഴി ഓൺലൈൻ സംഗീത ക്ലാസ് തുടങ്ങി. അതു തുടരുന്നു. പിന്നെ, ചെറിയ വ്യായാമമൊക്കെയായി എനിക്കു വേണ്ടി കുറച്ചുസമയം ചെലവഴിക്കാനായയെന്ന് പറഞ്ഞു..അടുത്തതായി എപ്പോഴും ചിരിക്കുന്ന ചിത്രയ്ക്കു ദേഷ്യം വരുന്നത് എപ്പോഴാണ്? എന്ന ചോദ്യത്തിന് രസകരമായ മറുപടിയായിരുന്നു ചിത്ര നൽകിയത്…ചെറിയ വട്ട് എന്നൊക്കെ വിളിക്കാവുന്ന രീതിയിൽ അടുക്കും ചിട്ടയുമൊക്കെ കുറച്ചു കൂടുതലുള്ളയാളാണ്. അടുക്കിവയ്ക്കുന്ന വസ്തുക്കൾ ചെറുതായി മാറിപ്പോയാലും ദേഷ്യം വരും എന്നാണ് ചിത്ര പറഞ്ഞത്.
about k s chithra
