News
‘ബാറ്റ്മാന്‍’ സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു!
‘ബാറ്റ്മാന്‍’ സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു!
രണ്ട് പ്രമുഖ ബാറ്റ്മാന്‍ സിനിമകളടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ (80) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
സെയ്ന്റ് എല്‍മോസ് ഫയര്‍, ദ ലോസ്റ്റ് ബോയ്സ് തുടങ്ങി 1980-90 കാലഘട്ടത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു. 1976 ല്‍ സ്പാര്‍ക്കിള്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചുകൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. ദ ഇന്‍ക്രഡിബിള്‍ ഷ്രിങ്കിങ് വുമണ്‍ ആണ് ഷുമാക്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.
1995 ല്‍ പുറത്തുവന്ന ബാറ്റ്മാന്‍ ഫോര്‍ എവര്‍ ആയിരുന്നു ബാറ്റ്മാന്‍ സീരീസിലെ ആദ്യ ചിത്രം. 1997 ല്‍ ബാറ്റ്മാന്‍ ആന്‍ഡ് റോബിനും ഇറങ്ങി. 2011ല്‍ പുറത്തു വന്ന ട്രെസ്പാസ് ആണ് ഷുമാക്കര്‍ സംവിധാനം ചെയ്ത അവസാന ചിത്രം.
about joyal humakkar
