Connect with us

ഓസ്കറിന് പിന്നാലെ ​ഗോള്‍ഡന്‍ ​ഗ്ലോബ് പുരസ്കാര ചടങ്ങ് മാറ്റിവച്ചു

News

ഓസ്കറിന് പിന്നാലെ ​ഗോള്‍ഡന്‍ ​ഗ്ലോബ് പുരസ്കാര ചടങ്ങ് മാറ്റിവച്ചു

ഓസ്കറിന് പിന്നാലെ ​ഗോള്‍ഡന്‍ ​ഗ്ലോബ് പുരസ്കാര ചടങ്ങ് മാറ്റിവച്ചു

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഓസ്കര്‍ പുരസ്കാര ചടങ്ങ് മാറ്റി വച്ചതിന് പിന്നാലെ ​ഗോള്‍ഡന്‍ ​ഗ്ലോബ് പുരസ്കാര ചടങ്ങും മാറ്റിവച്ചു. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കേണ്ട ചടങ്ങ് ഫെബ്രുവരി 28നായിരിക്കും നടക്കുക എന്ന കുറിപ്പ് ദ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ പുറത്തിറക്കി.

ഫെബ്രുവരി മാസത്തില്‍ നടക്കാറുള്ള ഓസ്കാര്‍ എപ്രില്‍ 25 ലേക്ക് മാറ്റിയതായി അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്ട്സ് ആന്റ് സയന്‍സ് അറിയിച്ചിരുന്നു.

കൊറോണ വൈറസ് ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യമാണ് നിലവിലുള്ളത്.

ഗോള്‍ഡന്‍ ​ഗ്ലോബ് പുരസ്കാരത്തിന് വേണ്ടി ഒരു ചിത്രത്തിന് യോ​ഗ്യത നേടണമെങ്കില്‍ അതാത് രാജ്യങ്ങളിലെ തിയേറ്റുകളില്‍ ആ ചിത്രം പ്രദര്‍ശിപ്പക്കണം എന്ന നിയമത്തിന് മാറ്റം വരുത്തിയിട്ടുണ്ട്. സമാനമായി ഓസ്കര്‍ പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ ലോസ് ഏഞ്ചല്‍സിലുള്ള ഏതെങ്കിലും ഒരു സിനിമ തിയറ്ററില്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന നിയമം. എന്നാല്‍ ഈ നിയമവും വേണ്ടെന്നാണ് പുതിയ തീരുമാനം.

Continue Reading
You may also like...

More in News

Trending

Recent

To Top