Connect with us

12 ദിവസത്തേക്കാണ് പൂജപ്പുര ജയിലില്‍ ഷൂട്ടിംഗിന് അനുമതി തന്നത് ;എന്നാൽ ചില പത്രങ്ങൾ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു!

Malayalam

12 ദിവസത്തേക്കാണ് പൂജപ്പുര ജയിലില്‍ ഷൂട്ടിംഗിന് അനുമതി തന്നത് ;എന്നാൽ ചില പത്രങ്ങൾ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു!

12 ദിവസത്തേക്കാണ് പൂജപ്പുര ജയിലില്‍ ഷൂട്ടിംഗിന് അനുമതി തന്നത് ;എന്നാൽ ചില പത്രങ്ങൾ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു!

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ജോഷി- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന ധ്രുവം. മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, ഗൗതമി, ടൈഗര്‍ പ്രഭാകര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രം പുറത്തിറങ്ങി 27 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി.

‘ഒരുപാട് സീനുകള്‍ ജയിലിന് ഉള്ളില്‍ എടുക്കേണ്ടതായിരുന്നു. അന്ന് മുഖ്യമന്ത്രി കരുണാകരനാണ്. ഞങ്ങള്‍ ചെന്ന് കണ്ട് അനുമതിയൊക്കെ വാങ്ങി. 12 ദിവസത്തേക്കാണ് പൂജപ്പുര ജയിലില്‍ ഷൂട്ടിംഗിന് അനുമതി തന്നത്. പക്ഷേ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ചില പത്രങ്ങളില്‍ ജയിലില്‍ സിനിമാ ഷൂട്ടിങ്ങുകള്‍ സജീവമാണ് എന്നുള്ള തരത്തില്‍ വാര്‍ത്ത വന്നു. ഇതോടെ സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു.’

‘അന്നും ഇന്നും ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നത് എന്താണെന്ന് വെച്ചാല്‍ പ്രധാന സീനുകളില്‍ പലതും ഈ കിട്ടിയ മൂന്നു ദിവസം കൊണ്ട് ജോഷി ഷൂട്ട് ചെയ്തിരുന്നു. ആ കൊലമരത്തിന് മുന്നിലെ സീന്‍ അടക്കം. പിന്നീട് ജയിലിന് പുറത്ത് സെറ്റിട്ടാണ് ബാക്കി സീനുകള്‍ തീര്‍ത്തത്. അങ്ങനെയൊരു നിര്‍മ്മാതാവിനെ കിട്ടിയതും ഞങ്ങള്‍ക്ക് അനുഗ്രഹമായി. ഒരു പരിധിയുമില്ലാതെ എം.മണി ഞങ്ങള്‍ക്കൊപ്പം നിന്നു.’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറഞ്ഞു.

about joshi mamootty movie

More in Malayalam

Trending

Recent

To Top