Tamil
തമിഴിൽ തിളങ്ങാൻ ഒരുങ്ങി ജോജു;ആദ്യ ചിത്രം ധനുഷിനോടൊപ്പം!
തമിഴിൽ തിളങ്ങാൻ ഒരുങ്ങി ജോജു;ആദ്യ ചിത്രം ധനുഷിനോടൊപ്പം!
By
മലയാളികളുടെ സ്വന്തം താരമാണിപ്പോൾ ജോജു ജോർജ് .ജോസഫ് എന്ന ചിത്രത്തിലൂടെ വലിയ അതിനയമാണ് ജോജു കാഴ്ച വെച്ചത് . മലയാളത്തിലിപ്പോൾ ജോജുവിന് ആരാധകർ ഏറെ ആണ് .കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച കഥാപാത്രത്തിനുള്ള പുരസ്കാരം നേടി .ജോജു ഇപ്പോൾ വളരെ വലിയ സന്തോഷത്തിലാണ് .ഇപ്പോഴിതാ വലിയ വിജയത്തിന് ശേഷം തമിഴിലേക്ക് കടക്കുകയാണ് ജോജു ഇപ്പോൾ.
തമിഴിൽ ഗംഭീര അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോർജ്. ധനുഷിനെ നായകനാക്കി കാർത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണിത് . മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ശശികാന്താണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. ഈ മാസം ഒടുവിൽ ചിത്രീകരണം ആരംഭിക്കും. ലണ്ടന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഗ്യാങ്സ്റ്റർ കഥയാണിത് .
മലയാളിയായ വിവേക് ഹർഷനാണ് എഡിറ്റർ. ശ്രീയാസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്നു. ഹോളിവുഡ് താരം അൽപാച്ചിനോയും അഭിനയിക്കുന്നതായി വാർത്തകളുണ്ട്.
about joju george
