Social Media
പിറന്നാള്‍ ദിനത്തില്‍ സസ്പെന്‍സ്;വീണ്ടും ഷാജി പാപ്പാന്!
പിറന്നാള്‍ ദിനത്തില്‍ സസ്പെന്‍സ്;വീണ്ടും ഷാജി പാപ്പാന്!
By
മലയാളക്കരായിൽ വൻ ചിരിപടക്കമുണ്ടാക്കിയ സിനിമയാണ് ആട് .ജയസൂര്യ നായകനായ ചിത്രത്തിൽ ചിരിപടക്കം പോലെ വൻ താരനിര നിരന്നിരുന്നു .പ്രേക്ഷകര്‍ ആഷോഷമാക്കിയ ചിത്രമായിരുന്നു ജയസൂര്യയെ നായികനാക്കി സംവിധായകന് മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. മുണ്ടും മടക്കി കുത്തി വെറ്റിലയും ചവച്ചു കൊണ്ടുള്ള താരത്തിന്റെ ഗെറ്റപ്പ് ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്.
ഇപ്പോഴിത ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നതിന്റെ സൂചനയാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ് നല്‍കിയിരിക്കുന്നത്. ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസം നേരുന്നതിനോടൊപ്പമാണ് ആടിന്റെ മൂന്നാം ഭാഗത്തിനെ കുറിച്ചുളള ചെറിയ സൂചന സംവിധായകന് നല്‍കിയിട്ടുള്ളത്. ” പാപ്പോയ്..ഇന്നാണല്ലേ പാപ്പന്റെ ഹാപ്പി ബര്‍ത്തഡേ..! വാഴ്ത്തുക്കള്‍ ..!! അടുത്ത പിറന്നാളിന് മുന്‍പ് നമ്മക്ക് ഒന്നൂടെ മുണ്ടും മാടിക്കുത്തി എറങ്ങണം..യേത്..!! ഷാജി പാപ്പനായിട്ടുള്ള ജയസൂര്യയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഈ കുറിപ്പ്.
മുഥുന്‍ മാനുവല്‍ തോമസിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് അഞ്ചാംപാതിര. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവാണ് ഏറ്റവും അവസാനം പുറത്തു വന്ന മിഥുന് മാനുവല്‍ തോമസ് ചിത്രം.
about jayasurya birthday surprise
